തീതുപ്പി ഇറാനും ഇസ്രയേലും; ഇറാനിൽ മരണം 224, ഇസ്രയേലിൽ 13: തകർന്നത് 61 കെട്ടിടങ്ങൾ, 35 പേരെ കാണാതായി

ഇസ്രയേലിലെ ബാത്ത് യാമില്‍ ഇറാനിയന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്ന റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ സൈനികര്‍ തിരച്ചില്‍ നടത്തുന്നു | AP
ഇസ്രയേലിലെ ബാത്ത് യാമില്‍ ഇറാനിയന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്ന റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ സൈനികര്‍ തിരച്ചില്‍ നടത്തുന്നു | AP

ടെൽഅവീവ്/ ടെഹ്‌റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽനിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം കനക്കുന്നു. ഞായറാഴ്ച മധ്യ, വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ അഞ്ച്‌ യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200-ലേറെപ്പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ ആകെ മരണം 13 ആയി.

ഷഹ്റാനിലെ എണ്ണ സംഭരണശാല കത്തി. ഇറാന്റെ പ്രതിരോധമന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാനിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാൻ റവലൂഷനറി ഗാർഡ്‌ കോർ ഇന്റലിജൻസ്‌ മേധാവി മുഹമ്മദ്‌ കസേമി​യും രണ്ട്‌ ഉപമേധാവികളും കൊല്ലപ്പെട്ടതായും ­റിപ്പോർട്ടുണ്ട്‌.

ഇറാൻ ആക്രമണത്തിൽ ഇസ്രയേലിലെ ബാത്ത് യാമിൽ 61 കെട്ടിടങ്ങൾ തകർന്നു. 35 പേരെ കാണാതായി.

Content Highlights: iran israel conflict death toll rise