ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; തിരിച്ചടി നൽകുമെന്ന് നെതന്യാഹു

ജറുസലേം: ലെബനനിൽ ഇസ്രയേൽ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനുപിന്നാലെ ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈൽ അയച്ച് ഇറാൻ. അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു.
ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ആക്രണമണം നടത്തിയെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡും വ്യക്തമാക്കി. 180 ഓളം മിസൈലുകൾ ഇറാൻ തൊടുത്തെന്നാണ് ഇസ്രയേൽ സൈന്യം അറിയിക്കുന്നത്.
RAW FOOTAGE: Watch as Iranian missiles rain over the Old City in Jerusalem, a holy site for Muslims, Christians and Jews.
This is the target of the Iranian regime: everyone. pic.twitter.com/rIqUZWN3zy— Israel Defense Forces (@IDF) October 1, 2024
𝐍𝐨 𝐭𝐡𝐢𝐬 𝐢𝐬𝐧’𝐭 𝐚 𝐬𝐜𝐢𝐞𝐧𝐜𝐞 𝐟𝐢𝐜𝐭𝐢𝐨𝐧 𝐦𝐨𝐯𝐢𝐞.
This is Israel right now.
RT this so the entire world knows. pic.twitter.com/ok8CxCXxnP— Israel ישראל (@Israel) October 1, 2024
അക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഇസ്രയേൽ സൈനിക വക്താവിനെ ഉദ്ദരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ടുചെയ്തു. മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രയേലിലെ പ്രധാനവിമാനത്താവളമായ ബെൻ ഗുറിയോണിലെ വ്യോമഗതാഗതം നിർത്തിവെച്ചു. കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്.) വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ഇറാന്റെ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്നും തിരിച്ചടി നൽകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാൻ വലിയ തെറ്റ് ചെയ്തെന്നും അതിന് വില നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലിനെ സഹായിക്കാനും ഇറാനിയൻ മിസൈലുകൾ വെടിവെച്ചിടാനും രാജ്യത്തെ സൈന്യത്തോട് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം, ആക്രമണം ഇപ്പോൾ തന്നെ അവസാനിപ്പിക്കണമെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇറാനിൽനിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനൽകിയിരുന്നു. ഇതേത്തുടർന്ന് ടെൽ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാൻ ഇസ്രയേൽ നിർദേശിക്കുകയുണ്ടായി. ഇതിനുമുൻപ് ഏപ്രിലിലാണ് ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചത്. അന്ന് അയച്ച മിസൈലുകളിൽ മിക്കതും ഇസ്രയേൽ വെടിവെച്ചിട്ടിരുന്നു.
തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ തിങ്കളാഴ്ച അർധരാത്രിയോടെ നിയന്ത്രിതവും പരിമിതവും ആസൂത്രിതവുമായ കരയാക്രമണമാരംഭിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. എന്നാൽ, നടപടി എത്രദിവസം നീളുമെന്ന് സൂചിപ്പിച്ചില്ല.
അധിനിവേശത്തിനുമുന്നോടിയായി അതിർത്തിയിലെ 25 ഗ്രാമങ്ങളൊഴിയാൻ ലെബനീസ് പൗരരോട് ഇസ്രയേൽ നിർദേശിച്ചു. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമെന്നും ഇത് ലെബനനിലെ ജനങ്ങൾക്കുനേരേയുള്ള യുദ്ധമല്ലെന്നും ഇസ്രയേൽസൈന്യം പറഞ്ഞു. ഹിസ്ബുള്ളയുമായി ഇസ്രയേൽ സൈന്യം നേരിട്ട് ഏറ്റുമുട്ടിയതായി റിപ്പോർട്ടില്ല. അതേസമയം, സൈന്യം ഉള്ളിലെത്തിയെന്ന വാർത്ത ഹിസ്ബുള്ള നിഷേധിച്ചു.
അതിനിടെ, ഇസ്രയേലിലെ ടെൽ അവീവിൽ ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പിൽ നാലുപേർ മരിച്ചു. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ പറഞ്ഞു.
Content Highlights: Iran Fires Missiles At Israel