ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഐഡിഎഫ്

ഗാസ | Photo: AFP
ഗാസ | Photo: AFP

ജറുസലേം: ​ഗാസ മുനമ്പിലെ ആക്രമണത്തിൽ ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഹമാസിന്റെ അൽ-ഫുർഖാൻ ബറ്റാലിയൻ്റെ ഡെപ്യൂട്ടി കമാൻഡറായിരുന്ന സലാഹ് അൽ-ദിൻ സാറയെയാണ് വധിച്ചത്.

2025 ജൂലായ് 24-നാണ് സാറ കൊല്ലപ്പെട്ടത്. ബറ്റാലിയൻ്റെ കോംബാറ്റ് സപ്പോർട്ട് കമ്പനിയുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. ഗാസ മുനമ്പിൽ ഇസ്രയേലിലെ സാധാരണക്കാർക്കും ഐഡിഎഫ് സൈനികർക്കും എതിരെ നിരവധി ഭീകരാക്രമണങ്ങൾ അഴിച്ചുവിടുന്നതിൽ പ്രധാനിയായിരുന്നു സലാഹ് അൽ-ദിൻ സാറയെന്നും ഐഡിഎഫ് അവകാശപ്പെട്ടു.

Content Highlights: Israel Defense Forces eliminated Hamas deputy commander Salah al-Din Za`ara in a Gaza strike