'തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റു'; അനുഭവം വിവരിച്ച് യാത്രക്കാര്‍; ക്ഷമാപണവുമായി വിമാനക്കമ്പനി CEO

സിങ്കപ്പൂർ എയർലൈൻസ് വിമാനത്തിനുള്ളിലെ ദൃശ്യം | Photo: Twitter@ChannelNewsAsia
സിങ്കപ്പൂർ എയർലൈൻസ് വിമാനത്തിനുള്ളിലെ ദൃശ്യം | Photo: Twitter@ChannelNewsAsia

ബാങ്കോക്ക്: സിങ്കപ്പൂർ എയർലൈൻസ് വിമാനം ആകാശത്ത് അതിശക്തമായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരാൾ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി വിമാനക്കമ്പനി. യാത്രക്കാർക്കുണ്ടായ മാനസികാഘാതത്തിൽ ഖേദിക്കുന്നെന്ന് സിങ്കപ്പൂർ എയർലൈൻസ് സി.ഇ.ഒ ​ഗോ ചൂൻ ഫോങ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 

മരിച്ച വ്യക്തിയുടെ കുടുബത്തേയും പ്രിയപ്പട്ടവരേയും അനുശോചനം അറിയിക്കുന്നു. യാത്രക്കാർ അനുഭവിക്കേണ്ടി വന്ന മാനസികാഘാതത്തിൽ ഖേദിക്കുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Singapore Airlines Flight SQ321

[Update 5] Singapore Airlines CEO Mr Goh Choon Phong addresses the SQ321 incident in his video message. We are deeply saddened by this incident, and are committed to providing all necessary support and assistance to the passengers and crew members who were on board SQ321, as well as their families and loved ones. Our deepest condolences go out to the family and loved ones of the passenger who passed away. A relief flight with 143 of the SQ321 passengers and crew members, who were able to travel, arrived in Singapore this morning at 0505hrs (Singapore Time). Another 79 passengers and six crew members from SQ321 remain in Bangkok. This includes those receiving medical care, as well as their family members and loved ones who were on the flight. Our colleagues are on the ground providing all possible assistance to them. Relatives seeking information may call the Singapore Airlines hotlines at +65 6542 3311 (Singapore), 1800-845-313 (Australia), and 080-0066-8194 (the United Kingdom). Updates will continue to be provided on Facebook as well as X (https://www.twitter.com/singaporeair). First posted on 22 May 2024, 0755hrs (GMT +8)

Posted by Singapore Airlines on Tuesday, May 21, 2024

വിമാനം ഉലഞ്ഞതോടെ  യാത്രക്കാരിൽ ചിലരുടെ തല വിമാനത്തിന്റെ മേൽത്തട്ടിൽ ഇടിച്ചതായി വിമാനത്തിലുണ്ടായിരുന്ന വിദ്യാർഥി റോയിട്ടേഴ്സിനോട് പ്രതികരിച്ചു. സീറ്റ് ബെൽറ്റ് ഇടാതിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർ ഉടൻ തന്നെ മുകളിലേക്ക് തെറിച്ചുപോയി. ബാ​ഗുകൾ വയ്ക്കുന്ന സ്ഥലത്തേക്കാണ് ഇവരുടെ തലയിടിച്ചത്. അവിടെയുണ്ടായിരുന്ന ലൈറ്റുകൾ അപകടത്തിൽ തകർന്നത് ഇവർക്ക് സാരമായി പരിക്കേൽക്കുന്നതിന് കാരണമായി. ശൗചാലയത്തിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമാണ് അപകടത്തിൽ ഏറ്റവും കൂടുതൽ പരിക്കേറ്റത്. എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിയിലായിരുന്നു ഇവർ. നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റ നിലയിലായിരുന്നു ഇവരെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു. 

മൂന്ന് ഇന്ത്യക്കാരുൾപ്പെടെ 211 യാത്രക്കാരും 18 ജീവനക്കാരുമായി ഹീത്രോ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ. വിമാനമാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അപകടത്തിൽപ്പെട്ടത്. 37,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം അഞ്ചുമിനിറ്റിനുള്ളിൽ 31,000 അടിയിലേക്കു താണപ്പോഴാണ് ഉലച്ചിലുണ്ടായത്. ചുറ്റുമുള്ള വായുപ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് വിമാനങ്ങളുടെ ഉലച്ചിലിന് ഇടയാക്കുന്നത്.

തുടർന്ന്, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45-ന് (ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.15) തായ്‌ലാൻഡിലെ ബാങ്കോക്കിൽ വിമാനം അടിയന്തരമായി ഇറക്കി. 71 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ആറുപേരുടെ പരിക്ക് ഗുരുതരമാണ്. 73 വയസ്സുള്ള ബ്രിട്ടീഷുകാരനാണ് മരിച്ചത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണു വിവരം.

Content Highlights: Horror On Singapore Airlines Flight