രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ഇതാദ്യം; ജർമൻ സംസ്ഥാനത്ത് തീവ്രവലതുപക്ഷ പാർട്ടിക്ക് വിജയം

ബെർലിൻ: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമനിയിലെ ഒരു സംസ്ഥാനത്ത് അധികാരം പിടിക്കുന്നതിന് അടുത്തെത്തിയിരിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായി മാറിയിരിക്കുകയാണ് ആൾട്ടർനേറ്റീവ് ഫോർ ജർമനി (AfD). കിഴക്കൻ സംസ്ഥാനമായ സാക്‌സോണി-അൻഹാൾട്ടിലാണ് പാർട്ടി ചരിത്രപരമായ വിജയം നേടിയിരിക്കുന്നത്.
ആൾട്ടർനേറ്റീവ് ഫോർ ജർമനി 44 ശതമാനം വോട്ടുകളോടെ വിജയം ഉറപ്പിച്ചെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷം നേടാൻ അവർക്കായിട്ടില്ല.
ഭൂരിപക്ഷത്തിനായി 5 ശതമാനം വോട്ട് നേടിയ തീവ്ര-ഇടതുപക്ഷ പാർട്ടിയായ 'സാഹ്റ വാഗൻക്‌നെക്റ്റ് അലയൻസു'മായി (BSW) സഖ്യമുണ്ടാക്കി പ്രവർത്തിക്കുക എന്നത് പാർട്ടിയുടെ മുന്നിലുള്ള ഒരു സാധ്യതയാണ് എന്നാൽ, അത്തരമൊരു ധാരണയിൽ താൽപ്പര്യമില്ലെന്ന് AfD വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ജർമനിയിൽ ഒരു തീവ്രവലതുപക്ഷ പാർട്ടി ഒരു സംസ്ഥാന തിരഞ്ഞെടുപ്പിൽ ഇത്ര വലിയ വിജയം നേടുന്നത്. കുടിയേറ്റ വിരുദ്ധ നിലപാടുകളും സാമ്പത്തിക അസംതൃപ്തിയുമാണ് AfDയുടെ പ്രധാന പ്രചരണ വിഷയങ്ങൾ. എന്നാൽ ഈ പാർട്ടിക്ക് വ്യക്തമായ വികസന പദ്ധതികൾ ഇല്ലെന്നും വിദ്വേഷ രാഷ്ട്രീയമാണ് അവർ ഉയർത്തിപ്പിടിക്കുന്നത് എന്നുമാണ് എതിരാളികൾ ആരോപിക്കുന്നത്. പരമ്പരാഗത പാർട്ടിയായ സി.ഡി.യുവിന് 18.4 ശതമാനം വോട്ടാണ് പിടിക്കാനായത്.
Content Highlights: Alternative for Germany (AfD) secures historic vote share in Saxony-Anhalt state election. Read the full analysis of the political shift. Read now!