അദാനിക്കെതിരായ 265 മില്യൺ ഡോളറിന്റെ കൈക്കൂലി-തട്ടിപ്പ് കേസ് യുഎസ് പിൻവലിക്കുന്നു- റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
ഗൗതം അദാനി | Photo : ANI
ഗൗതം അദാനി | Photo : ANI

ന്യൂയോർക്ക്: ഇന്ത്യൻ വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ രജിസ്റ്റർചെയ്ത കൈക്കൂലി-തട്ടിപ്പ് കേസ് പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് നീതിന്യായ വകുപ്പാണ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരേ ചുമത്തിയ കുറ്റങ്ങൾ പിൻവലിക്കാൻ ഒരുങ്ങുന്നതെന്നാണ് 'ബ്ലൂംബർഗ്' റിപ്പോർട്ട്‌ചെയ്യുന്നത്. ഇതിനൊപ്പം അദാനിക്കെതിരേയുള്ള യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ സിവിൽ കേസും ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്.

ഗൗതം അദാനി, ബന്ധുവായ സാഗർ അദാനി എന്നിവരടക്കമുള്ളവർ ഇന്ത്യയിലെ ഏറ്റവുംവലിയ സൗരോർജ പദ്ധതിക്കായി ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും ഇതുമറച്ചുവെച്ച് ഈ പദ്ധതിയുടെ പേരിൽ യുഎസിലെ നിക്ഷേപകരയടക്കം കബളിപ്പിച്ചെന്നുമായിരുന്നു ആരോപണം. ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സിഇഒ വിനീത് ജെയ്ൻ എന്നിവരടക്കമുള്ളവർ ഇതിനായി മൂന്ന് ബില്യൺ ഡോളറിലധികം വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സമാഹരിച്ചതായും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

Content Highlights: US Department of Justice moves to drop bribery and fraud charges against Gautam Adani., Potential settlement reported for the US Securities and Exchange Commission civil case., Allegations involved $265 million in bribes for solar energy projects in India., Charges included misleading investors regarding $3 billion in loans and bonds.