കോവിഡ് വാക്‌സിന്‍ എടുത്തില്ല; ജീവനക്കാരെ പിരിച്ചുവിട്ട് സി.എന്‍.എന്‍.

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് സി.എന്‍.എന്‍. വ്യാഴാഴ്ചയാണ് സി.എന്‍.എന്‍. മേധാവി ജെഫ് സുക്കര്‍ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.
നിലവില്‍ നാലില്‍ മൂന്ന് ജീവനക്കാരും ഓഫീസില്‍ എത്തിയാണ് ജോലിചെയ്യുന്നത്.
ഓഫീസിലെ എല്ലാ ജീവനക്കാരും വാക്‌സിന്‍ എടുത്തിരിക്കണമെന്നാണ് സ്ഥാപനത്തിന്റെ നയമെന്ന് സി.എന്‍.എന്‍. നിയന്ത്രിക്കുന്ന വാര്‍ണര്‍ മീഡിയയുടെ സ്‌പോര്‍ട്‌സ് ആന്റ് ന്യൂസ് പ്രസിഡന്റ് ജെഫ് സുക്കര്‍ പറഞ്ഞു.
content highlights: cnn terminated three employees who came to office unvaccinated
Content Highlights: