ട്രംപിന്റെ 28 വിശ്വസ്തര്‍ക്കെതിരെ ഉപരോധവുമായി ചൈന: നടപടി ബൈഡന്റെ സത്യപ്രതിജ്ഞയ്ക്കിടെ

മൈക്ക് പോംപിയോ | Photo:AP
മൈക്ക് പോംപിയോ | Photo:AP

വാഷിങ്ടണ്‍; യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക്ക് പോംപിയോ ഉള്‍പ്പെടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ  28 വിശ്വസ്തര്‍ക്കെതിരെ ഉപരോധവുമായി ചൈന.  ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തിയെന്ന് ആരോപിച്ചാണ് ഉപരോധം.  

ചൈനയില്‍ ഉയിങ്ഗുര്‍ വംശജര്‍ക്ക് നേരെ ആസൂത്രിതമായി വംശഹത്യ നടക്കുന്നതായി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. ട്രംപ് ഭരണകൂടം അധികാരമൊഴിയുന്ന ദിവസം നടത്തിയ ഈ പ്രതികരണമാണ് ചൈനയെ ചൊടിപ്പിച്ചത്.  

ചൈനയുടെ ഉപരോധത്തോട് പുതിയ പ്രസിഡന്റ് ബൈഡന്‍ പ്രതിഷേധം അറിയിച്ചു. ബൈഡന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്താണ് ട്രംപിന്റെ 28 വിശ്വസ്തരെ ഉപരോധിച്ചതായി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് വെബ്സൈറ്റ് വഴിയാണ് ഉപരോധം ഏര്‍പ്പെടുത്തിയ വിവരം പുറത്തുവിട്ടത്.  

പോംപിയോയും മറ്റുള്ളവരും ' ചൈനയ്ക്കെതിരെ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു, ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഗുരുതരമായി ഇടപെട്ടു, ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് തുരങ്കംവെക്കുകയും ചൈനീസ് ജനതയെ വ്രണപ്പെടുത്തുകയും ചൈന-യുഎസ് ബന്ധത്തെ തകര്‍ക്കുകയും ചെയ്തു'   ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് ചൈന വ്യക്തമാക്കി.

Content Highlight: China imposes sanctions on’ Pompeo, 27 others

Content Highlights: