ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, ഒബാമ ഒന്നുംചെയ്തില്ല; എന്നിട്ടും നൊബേല്‍ കിട്ടി- വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണ്‍: തന്റെ മുന്‍ഗാമി ബരാക്ക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യാതൊന്നും ചെയ്യാതിരുന്നതിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒബാമയ്ക്ക് അവര്‍ പുരസ്‌കാരം നല്‍കി. ഒബാമ ഒരു നല്ല പ്രസിഡന്റ് ആയിരുന്നില്ല, ട്രംപ് പറഞ്ഞു.
താന്‍ എട്ടുയുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നും അങ്ങനൊന്ന് മുന്‍പ് സംഭവിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി ജീവനുകള്‍ രക്ഷിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോടു സംവദിക്കവേ ആയിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. 2009-ല്‍, ആദ്യവട്ടം യുഎസ് പ്രസിഡന്റ് പദത്തിലെത്തി എട്ടാംമാസത്തിലായിരുന്നു ഒബാമയ്ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
അന്താരാഷ്ട്രതലത്തിലുള്ള നയതന്ത്രവും ജനങ്ങള്‍ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഒബാമയുടെ അസാധാരണ ശ്രമങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഒബാമയെ നോര്‍വീജിയന്‍ നൊബേല്‍ സമിതി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് എന്തുകൊണ്ടും താന്‍ അര്‍ഹനാണെന്ന പ്രഖ്യാപനം ഇതിനകം തന്നെ ട്രംപ് പലകുറി നടത്തിയിട്ടുണ്ട്. നാലുകൊല്ലത്തെ ഇടവേളയ്ക്കിപ്പുറം യുഎസ് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമതും എത്തിയതിന് പിന്നാലെ നിരവധി അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ താന്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇന്നാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാര പ്രഖ്യാപനം നടക്കുന്നത്.
Content Highlights: awarded for doing nothing trump took jab at over obama nobel prize win