നെഹ്‌റുവിന്‍റെ ‘ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി’യെ കുറിച്ച് പോസ്റ്റുകൾ, മികച്ച വായനക്കാരനായ ഖമനേയി

ടെഹ്റാൻ: ഇറാനെതിരായ യുഎസിന്റെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ ഞായറാഴ്ച സ്ഥിരീകരിച്ചു. "ഇറാനിലെ പരമോന്നത നേതാവ് രക്തസാക്ഷിത്വം വരിച്ചു," എന്നായിരുന്നു ഞായറാഴ്ച സർക്കാർ മാധ്യമമായ ഐആർഐബിയുടെ റിപ്പോർട്ട്. തന്റെ ഓഫീസിലാണ് ഖമനേയി കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടെഹ്‌റാനിലെ കോമ്പൗണ്ടിൽ നിന്ന് മൃതദേഹം കണ്ടെടുത്തതിന് ശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഒരു ചിത്രം കാണിച്ചുകൊടുത്തതായി ഇസ്രയേലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
അതേസമയം, ഖമനേയിയുടെ മരണശേഷം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റേത് ഉൾപ്പെടെയുള്ള പുസ്തകങ്ങൾ വായിച്ചതിനെ കുറിച്ചുള്ള ഖമനേയിയുടെ പോസ്റ്റുകൾ വൈറലായിരിക്കുകയാണ്. ജെയ്ൻ ഓസ്റ്റിന്റെ പ്രൈഡ് ആൻഡ് പ്രിജ്യൂഡിസും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
ഖമനേയിയുടെ നെഹ്റു പുസ്തകവായനയെക്കുറിച്ച് 2013-ലും 2021-ലും ഖമനേയി പങ്കുവെച്ച് പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് ഒരു എക്സ് ഉപയോക്താവ് പങ്കുവെച്ചു. 2013 ഓഗസ്റ്റ് ആറിന് ഖമനേയി എഴുതി, "മിസ്റ്റർ നെഹ്‌റുവിന്റെ ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി വായിക്കുന്നതിന് മുമ്പ് ഇന്ത്യയിൽ ഇത്രയധികം പ്രധാന മുന്നേറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു." 2013 സെപ്റ്റംബർ 17 ന് ഖമനേയി കുറിച്ചതിങ്ങനെ. "വിശ്വസ്തനും അറിവുള്ളവനുമായ നെഹ്‌റു പറയുന്നു, ബ്രിട്ടന്റെ പിന്നിലായിരുന്നില്ല ഇന്ത്യൻ വ്യവസായം, എന്നാൽ പ്രാദേശിക വ്യവസായ വളർച്ചയെ ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ബ്രിട്ടീഷുകാർ തടഞ്ഞു."
The courage to stand up against tyranny comes from Nehru.
There’s no doubt that #Khamenei embraced martyrdom inspired by reading Nehru.
Those who are used to surrendering can never truly understand sacrifice and bravery, and they will always despise Nehru. pic.twitter.com/IoEeNJkhWk— Dr Nimo Yadav 2.0 (@DrNimoYadav) March 1, 2026
2021 നവംബർ 17-ന് ഖമനേയി കുറിച്ചു, "ആഫ്രിക്കയിൽ വലിയ നാഗരികതകൾ നിലനിന്നിരുന്നു, അവരുടെ കഴിവുകളോടുള്ള അവഗണനയും കോളനിവാഴ്ചക്കാർ അവർക്കെതിരെ നടത്തിയ സോഫ്റ്റ് വാറും കാരണം അവ പൂർണമായും നശിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ, നെഹ്‌റു ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു, കൂടാതെ സ്വയംപര്യാപ്തമായ ഇന്ത്യയുടെ വ്യവസായം ബ്രിട്ടീഷുകാർ എങ്ങനെ നശിപ്പിച്ചുവെന്നും." "ഈ പുസ്തകം വായിക്കൂ - നെഹ്‌റു എഴുതിയ ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി. നിർഭാഗ്യവശാൽ, നിങ്ങൾ പുസ്തകങ്ങൾ വായിക്കുന്നില്ല. ഈ ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി നെഹ്‌റു എഴുതിയതാണ്. ബ്രിട്ടീഷ് ആക്രമണത്തിന്റെ പ്രക്രിയയും ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തിയ കാര്യങ്ങളും അദ്ദേഹം വിശദമായി വിവരിക്കുന്നു." സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന പഴയ വീഡിയോയിൽ ഖമനേയി പറഞ്ഞു.
ईरान के सर्वोच्च नेता अयातुल्ला अली खामेनेई ने एक स्पीच के दौरान लोगों से भारत के पहले प्रधानमंत्री पंडित जवाहर लाल नेहरू की किताब को पढ़ने का जिक्र किया। pic.twitter.com/WiqBcTvdl8
— Lutyens Media (@LutyensMediaIN) November 18, 2025
ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ വിവിധതരം സാഹിത്യങ്ങൾ, ഫിക്ഷൻ, നോൺ-ഫിക്ഷൻ എന്നിവ ഖമനേയി വായിച്ചിരുന്നു. അയൽരാജ്യമായ ഇറാഖിലെ ഇസ്ലാമിക സ്കൂളുകളിലായിരുന്നു ഖമേനിയുടെ വിദ്യാഭ്യാസം. ഇറാനിലെ മുൻ പരമോന്നത നേതാവ് റൂഹുള്ള ഖൊമൈനിയുടെ കീഴിലുള്ള അദ്ദേഹത്തിന്റെ പരിശീലനം രോഗബാധിതനായ പിതാവിനെ പരിചരിക്കാനായി ഉപേക്ഷിക്കേണ്ടി വന്നു. ഇസ്ലാമിക പണ്ഡിതരംഗത്ത് ഉയർന്ന യോഗ്യത നേടാൻ സാധിക്കാത്തതിന് കാരണം ഇതായിരുന്നു എന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.
I have read English summary of Jane Austen’s books including Pride and Prejudice. pic.twitter.com/O9urCRWCbB
— Khamenei.ir (@khamenei_ir) July 19, 2016
ഖമനേയി അറബി പഠിക്കുകയും വർഷങ്ങളായി നിരവധി അറബി പുസ്തകങ്ങൾ പേർഷ്യനിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഖമനേയിയുടെ ചരമോപചാരത്തിൽ വാഷിങ്ടൺ പോസ്റ്റ് പരാമർശിച്ചു. ഇതിൽ ഈജിപ്ഷ്യൻ ഇസ്ലാമിസ്റ്റ് സയ്യിദ് ഖുത്ബിന്റെ, ഇസ്ലാമിക വിശുദ്ധ യുദ്ധത്തിന്റെ തീവ്രമായ അമേരിക്കൻ വിരുദ്ധ സിദ്ധാന്തകാരന്റെ സൃഷ്ടികളും ഉൾപ്പെടുന്നു.
I’ve read many novels& poems. Abt Oct. Revolution, works of #Sholokhov or #AlexeiTolstoy are interesting. Tolstoy is a powerful writer.
— Khamenei.ir (@khamenei_ir) February 25, 2015
Content Highlights: Iranian state media reportedly confirms the death of Supreme Leader Ayatollah Ali Khamenei., Khamenei's old social media posts praising Jawaharlal Nehru's 'Glimpses of World History' have gone viral., The leader was known as a prolific reader and translator of international literature, including works by Sayyid Qutb.