ചരക്കുകപ്പല്‍ കത്തുന്നു; ലംബോര്‍ഗിനി, പോര്‍ഷെ, ഔഡി എന്നിവയടക്കം 4000-ത്തോളം കാറുകള്‍ ഉള്ളില്‍

ആയിരക്കണക്കിന് ആഡംബര കാറുകളേയും വഹിച്ച് കടലില്‍ ഒഴുകുന്നൊരു തീപിടിച്ച ഭീമന് ചരക്ക് കപ്പല്‍. സിനിമയിലെ സീനല്ല, യഥാര്‍ഥ സംഭവമാണ്. ഫോക്സ്വാഗണ് ഉള്‍പ്പെടെയുള്ള വാഹനനിര്‍മാതാക്കളുടെ ആയിരക്കണക്കിന് വാഹനങ്ങളുമായി 'ദി ഫെലിസിറ്റ് ഏസ്' എന്ന പനാമ ചരക്കുക്കപ്പലാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ അസോര്‍സ് ദ്വീപിന് സമീപം കുടുങ്ങിയിരിക്കുന്നത്.
തീപിടിച്ചതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 22 ക്രൂ അംഗങ്ങളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നാവികസേനയുടേയും വ്യാമസേനയുടേയും സഹായത്തോടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഉപേക്ഷിച്ചനിലയിലുള്ള കപ്പല്‍ കടലിലൂടെ ഒഴുകുകയാണ്. കപ്പലിന് തീപിടിച്ചതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി തുടങ്ങിയ ആഡംബര വാഹനങ്ങള്‍ കാറിലുണ്ടായിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.