തെക്കു പടിഞ്ഞാറന്‍ നൈജറില്‍ വെടിവെപ്പ്; മേയര്‍ ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടു

നിയാമെ: ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ വെടിവെപ്പ്. മേയര്‍ ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച, മാലി അതിര്‍ത്തിക്ക് സമീപത്തുവെച്ചാണ് മേയര്‍ ബാനിബംഗാവു നയിച്ച സംഘത്തിനു നേര്‍ക്ക് ആക്രമണം നടന്നത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രാദേശികഭീകരരുടെ സാന്നിധ്യം ശക്തമായ പ്രദേശമാണ് ഇവിടം. ഇവിടങ്ങളിലെ നൂറുകണക്കിന് സാധാരണക്കാരെ ഭീകരര്‍ ഇക്കൊല്ലം വധിച്ചിരുന്നു.
ആക്രമണത്തില്‍നിന്ന് പതിനഞ്ചുപേര്‍ രക്ഷപ്പെട്ടതായും തിരച്ചില്‍ തുടരുകയാണെന്നും നൈജര്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
content highlights: 69 killed in gunmen attack in niger
Content Highlights: