400 ദിനം, 4000 കിലോമീറ്റർ, മംഗളഗിരിയുടെ ചാരത്തിൽനിന്ന് രണ്ടാമനിലേയ്ക്ക്; കിങ്മേക്കറായി നാരാ ലോകേഷ്

കഴിഞ്ഞ രണ്ടര വർഷമായി, ഞാൻ അപമാനങ്ങൾ സഹിക്കുകയാണ്. എന്നാൽ ശാന്തത കൈവിട്ടില്ല. ഇന്ന് അവർ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിട്ടു. ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതല്ല. എനിക്ക് വലിയ വിഷമമുണ്ട്. മുഖ്യമന്ത്രിയായ ശേഷമേ ഞാൻ ഇനി സഭയിലേക്കുള്ളൂ.
അന്ന് കരഞ്ഞുകൊണ്ട് ആന്ധ്ര നിയമസഭയിൽ നിന്നും പടിയിറങ്ങിയ ചന്ദ്രബാബു നായിഡു 31 മാസത്തിന് ശേഷം തന്റെ ശപഥം പാലിച്ചു. വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. 175 നിയമസഭാ സീറ്റുകളിൽ 164 എണ്ണവും നായിഡു നേതൃത്വം നൽകുന്ന സഖ്യത്തിനൊപ്പം നിന്നതോടെ ആന്ധ്രയിലെ ചിത്രം മാറി. ആന്ധ്ര മുതൽ ഡൽഹി വരെ ചന്ദ്രബാബു നായിഡു തന്റെ സാന്നിധ്യവും സ്വാധീനവും അറിയിച്ചു.
Content Highlights: Chandrababu Naidu, Nara Lokesh, Andhrapradesh, TDP, BJP, Narendra Modi, pavan kalyan, nda, politics