'ഇന്ത്യ ഔട്ട്' മുദ്രാവാക്യം ഉയര്‍ത്തി മാല ദ്വീപില്‍ ഭരണം പിടിച്ച് മുയിസു; പിന്നില്‍ ചൈനീസ് തന്ത്രമോ?

മാലദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസ്സു സത്യപ്രതിജ്ഞ ചെയ്യുന്നു/ മാലദ്വീപ് മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Photo: PTI
മാലദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസ്സു സത്യപ്രതിജ്ഞ ചെയ്യുന്നു/ മാലദ്വീപ് മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Photo: PTI

ഇന്ത്യ ഔട്ട് എന്നതായിരുന്നു മാല ദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസു(Mohammed Muizzu)വിന്റെ പ്രചാരണ മുദ്രാവാക്യം. അധികാരം പിടിച്ചതിന് പിന്നാലെ മുയിസു തന്റെ തീരുമാനം അരക്കിട്ടുറപ്പിച്ചു. മാല ദ്വീപിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ് തന്റെ പ്രഥമ ഉത്തരവാദിത്വമെന്നാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. രാജ്യത്ത് ഇന്ത്യന്‍ സൈന്യം തുടരേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അതിനാല്‍ തന്നെ താന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ അവരെ പുറത്താക്കാനാണ് ആലോചിക്കുന്നതെന്നുമാണ് മുയിസു അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. നയതന്ത്ര മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. ഒപ്പം ചൈനീസ് അനുകൂല നിലപാട് പരസ്യമായി പറഞ്ഞുകൊണ്ടാണ് മുയിസു പ്രസംഗം അവസാനിപ്പിച്ചത്. തന്റെ വിദേശനയം മാല ദ്വീപിന് അനുകൂലമായിരിക്കുമെന്നും അതിനെ ബഹുമാനിക്കുന്ന രാജ്യങ്ങള്‍ തങ്ങളോടോ അടുത്തുനില്‍ക്കുന്നവരായിരിക്കുമെന്നും പറഞ്ഞാണ് ഊഹാപോഹങ്ങള്‍ക്ക് വിരാമമിടാന്‍ നിയുക്ത പ്രസിഡന്റ് ശ്രമിച്ചത്. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപ്രധാന സ്ഥാനത്ത് സ്ഥിതിചെയ്യുന്നതിനാല്‍ തന്നെ മാല ദ്വീപ് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ഇന്തോ-പസഫിക് മേഖലയില്‍ പൂര്‍ണമേധാവിത്വത്തിനായി ഇന്ത്യയോട് മത്സരിക്കുന്ന ചൈനയ്ക്കും അതിപ്രാധാന്യമുള്ള പ്രദേശം. ഏറെക്കാലമായി ഇന്ത്യയുടെ അടുത്ത സ്വാധീനവലയത്തിലായിരുന്ന മാല ദ്വീപ് ഇടക്കാലത്താണ് ചൈനയോട് അടുത്തത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാകട്ടെ അബ്ദുള്ള യമീനും. യമീന്റെ കാലത്ത്, മാല ദ്വീപ് ഇന്ത്യന്‍ സ്വാധീനത്തില്‍നിന്നകലുകയും ചൈനയോട് അടുക്കുകയും ചെയ്തു. പക്ഷേ, പിന്നാലെ എത്തിയ ഇബ്രാഹിം മുഹമ്മദ് സ്വാലിഹ്‌ സര്‍ക്കാര്‍ ഇന്ത്യയുമായി സഹകരിച്ചുപോകാനാണ് ആഗ്രഹിച്ചത്. സെപ്റ്റംബറില്‍ നടന്ന മാല ദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ ഇന്ത്യ ഫസ്റ്റ് വിദേശനയത്തിനെതിരേ, 'ഇന്ത്യ ഔട്ട്' ക്യാമ്പയിന്‍ നടത്തിയാണ് പ്രതിപക്ഷ കൂട്ടായ്മ മാല ദ്വീപില്‍ അധികാരം പിടിച്ചത്. ഇതിന് പിന്നാലെയാണ് മാല ദ്വീപിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ സൈനികരെ പുറത്താക്കുമെന്നും മുഹമ്മദ് മുയിസു പ്രഖ്യാപിച്ചത്. ഇന്ത്യയെ സബന്ധിച്ചിടത്തോളം എത്രത്തോളം പ്രധാനമാണ് മാല ദ്വീപ്? അവിടുത്തെ ഭരണമാറ്റം ഏത് തരത്തിലാകും നമ്മളെ ബാധിക്കുക?, ചൈനയാണോ ഈ നീക്കത്തിന് പിന്നില്‍?  ചൈനീസ് അനുകൂല നിലപാടുകളെടുക്കുന്ന മുയ്‌സും അധികാരത്തിലെത്തുമ്പോള്‍ എന്താകും ഇന്ത്യ- മാല ദ്വീപ് ബന്ധത്തിന്റെ ഭാവി? 

Content Highlights: What is behind the ‘India Out’ campaign in the Maldives?

Continue reading