വർഗീസിന്റെ കെയ്ക്കും സുനിൽ കുമാറിന്റെ കിഴുക്കും; തൃശൂരിലെ പൊടിപൂരത്തിന്റെ ലക്ഷ്യം 2026?

മുന്‍ മന്ത്രിയാണ് വി.എസ്. സുനില്‍കുമാര്‍. വെറും മുന്മന്ത്രിയല്ല; കൃഷിവകുപ്പില്‍ പ്രഗത്ഭനെന്ന് പേരെടുത്ത മന്ത്രി. തൃശ്ശൂരില്‍ ജനകീയന്‍. മൂന്നു തവണ നിയമസഭയിലെത്തിയ സി.പി.ഐ നേതാവ്. കേരളവര്‍മ്മ കോളേജില്‍ നിന്ന് തേച്ചുമിനുക്കിയെടുത്ത നേതൃപാടവം. അന്തിക്കാട്ടെ വിപ്ലവമണ്ണിലെ യുവനക്ഷത്രം. സുനിലേ എന്ന് മുതിര്‍ന്നവരും സുനിച്ചേട്ടാ എന്ന് യുവാക്കളും സ്നേഹപൂര്‍വം വിളിക്കുന്നയാള്‍.
ഈ സുനിലിന് ഇതെന്തു പറ്റി? വമ്പന്മാരെ ജയിപ്പിച്ചും തോല്‍പ്പിച്ചും രാഷ്ട്രീയം കളിച്ചിട്ടുള്ള തൃശ്ശൂരിലെ ജനങ്ങള്‍ ചോദിക്കുന്നത് അതാണ്.
Content Highlights: V.S. Sunil kumar and M.K. Varghese controversy