അരുമമൃഗത്തെ നഷ്ടപ്പെട്ടപ്പോള്‍ ഉണര്‍ന്നു; ചെന്നായയെ പേടിച്ച് യൂറോപ്പ് ചുട്ട ഉര്‍സുല

കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരത മലയാളികള്‍ക്ക് അപരിചിതമല്ല. പലയിടത്തും ആളുകളുടെ ജീവിതത്തിന്റെ ഭാഗമെന്നോളം പതിവായും ഈ ദുരന്തം മാറിയിട്ടുണ്ട്. കൃഷിയും അരുമമൃഗങ്ങളും മനുഷ്യജീവനുകളുംവരെ വന്യമൃഗാക്രമണങ്ങളില്‍ നഷ്ടമാവുന്നു. ഇതിന് പിന്നാലെ നാം കേള്‍ക്കുന്ന ഒരു പതിവ് വിലാപമില്ലേ, 'പോയത് അവര്‍ക്കല്ലല്ലോ... എനിക്കല്ലേ' എന്നത്. ഇതിന്റെ തുടര്‍ച്ചയായി നമ്മള്‍ ഒരു വാക്കുകൂടി കൂട്ടിച്ചേര്‍ക്കാറുണ്ട്, 'അവരുടേതിനെയെങ്ങാനും നഷ്ടമാവണമായിരുന്നു, എങ്കില്‍ കാണാമായിരുന്നു' എന്ന്.
ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ ബാധ്യതപ്പെട്ടവരാരോ അവരുടെ നിഷ്‌ക്രിയത്വത്തിനെതിരായ, കാലങ്ങളായുള്ള പതിവ് പ്രതിഷേധമാണിത്. ദന്തഗോപുരനിവാസികളെന്ന് പരക്കെ ആക്ഷേപം കേള്‍ക്കേണ്ടിവരുന്ന അധികൃതരാണ് (ഭരണനിര്‍വഹണ- രാഷ്ട്രീയവര്‍ഗത്തേയാണ് സാമാന്യമായി ഉദ്ദേശിക്കുന്നത്) ഇതിലും പഴികേള്‍ക്കേണ്ടിവരിക. നഷ്ടം അവര്‍ക്കാണുണ്ടായതെങ്കില്‍ പ്രശ്‌നപരിഹാരം ഉടനുണ്ടായേനെയെന്ന ധ്വനി. അത് യാഥാര്‍ഥ്യമായിത്തീര്‍ന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരമൊരു കഥയാണ് ഇന്ന് ജര്‍മനിക്ക് പറയാനുള്ളത്. കുതിരവര്‍ഗത്തില്‍പ്പെടുന്ന സ്വന്തം വളര്‍ത്തുമൃഗത്തെ നഷ്ടമായപ്പോള്‍ ഉറക്കമുണര്‍ന്ന ഒരു രാഷ്ട്രീയക്കാരിയുടെ കഥ.
Content Highlights: European Commission President Ursula von der Leyen's Crusade against wolf