ഒരേസമയം തല്ലും തലോടലും, വടക്കുകിഴക്ക് മാറ്റത്തിന്റെ മുഴക്കം, നാഗാ നേതാവ് മുയിവ മണിപ്പുരില്‍ തിരിച്ചെത്തുമ്പോൾ

കഴിഞ്ഞയാഴ്ച ഇന്ത്യയുടെ കിഴക്കുഭാഗത്ത് നാടകീയമായ ചില 'ഒറ്റപ്പെട്ട' സംഭവങ്ങളുണ്ടായി. ചേര്‍ത്തുവായിച്ചാല്‍ വിസ്മയിപ്പിക്കുന്ന ചില സാധ്യതകളിലേക്ക് അവ വിരല്‍ ചൂണ്ടുന്നു. ആദ്യത്തേത് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസറത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വന്‍ തീപ്പിടിത്തം. അതിന് രണ്ടുമൂന്നു ദിവസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ മ്യാന്മര് അതിര്‍ത്തിക്കപ്പുറം ചില തീവ്രവാദി ക്യാമ്പുകളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നു. മൂന്നാമത്തേത്, അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം നാഗാ വിമതനേതാവ് ടുംഗലിങ് മുയിവ നാഗാലാന്‍ഡിലെ ജന്മഗ്രാമത്തില് തിരിച്ചെത്തിയതാണ്.
Content Highlights: Thuingaleng Muivah returns manipur naga terrorism