അടുത്ത സംസ്ഥാനം വിദര്‍ഭയാകുമോ; എന്താണ് ബിജെപിയുടെ മൗനത്തിന്റെ പൊരുൾ?

പ്രത്യേക വിദർഭ സംസ്ഥാനം ആവശ്യപ്പെട്ട് വിദർഭ രാജ്യ ആന്ദോളൻ സമിതി അനുകൂലികൾ നാഗ്പുരിൽ പ്രതിഷേധിച്ചപ്പോൾ | Photo: ANI
പ്രത്യേക വിദർഭ സംസ്ഥാനം ആവശ്യപ്പെട്ട് വിദർഭ രാജ്യ ആന്ദോളൻ സമിതി അനുകൂലികൾ നാഗ്പുരിൽ പ്രതിഷേധിച്ചപ്പോൾ | Photo: ANI

ഹാരാഷ്ട്ര വിഭജിച്ച് വിദര്‍ഭ സംസ്ഥാനം രൂപവത്കരിക്കണമെന്ന വാദം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉയര്‍ന്നു കേള്‍ക്കുകയാണ്. ഈ ആവശ്യമുന്നയിച്ച് നാഗ്പുരില്‍ വിദര്‍ഭ സംസ്ഥാന അനുകൂലികള്‍ നിരാഹാരസമരം ആരംഭിച്ചതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. പ്രത്യേക വിദര്‍ഭ സംസ്ഥാനം ആവശ്യപ്പെട്ട് വിദര്‍ഭ രാജ്യ ആന്ദോളന്‍ സമിതി (വി.ആര്‍.എ.എസ്.) നേതാക്കളാണ് നിരാഹാരസമരം ആരംഭിച്ചത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഒളിപ്പോർ മാതൃകയില്‍ സമരം ശക്തിപ്പെടുത്തുമെന്നാണ് സമരസമതിയുടെ മുന്നറിയിപ്പ്. പലവട്ടം ഉയര്‍ന്നുവരികയും പിന്നീട് കെട്ടടങ്ങുകയും ചെയ്ത വിദര്‍ഭ സംസ്ഥാനവാദം തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ അഡ്വ. പ്രശാന്ത് കിഷോറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ വീണ്ടും ശക്തമായിരിക്കുന്നത്. ബി.ജെ.പി. നേതാവ് ആശിഷ് ദേശ്മുഖ് സഹായം അഭ്യര്‍ഥിച്ചതോടെയാണ് പ്രശാന്ത്കിഷോര്‍ വിഷയത്തില്‍ ഇടപെട്ടത്. കിഷോറിന്റെ പഠനസംഘമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയിലെ 20 അംഗസംഘം  കഴിഞ്ഞ ജൂലായില്‍ വിദര്‍ഭമേഖലയില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഇല്ലാതിരുന്ന ഘട്ടത്തിലാണ് വിആര്‍എഎസ് നേതാക്കള്‍ നിരാഹാരസമരവുമായി രംഗത്തെത്തിയത്. 

സംസ്ഥാനങ്ങൾ പിറക്കുന്നു

Content Highlights: The background and demand for Statehood of vidarbha

Continue reading