വീണ്ടും ഖലിസ്താന്‍ ഭീഷണി; തീരാത്ത നോവായി കനിഷ്‌ക്കയും പൊലിഞ്ഞ 329 പ്രാണനും

എയര്‍ ഇന്ത്യയുടെ എമ്പറര്‍ കനിഷ്‌ക എന്ന ബോയിംഗ് 747-237 ബി വിമാനം 1985 ജൂണ്‍ 10-ന് ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍, അപകടത്തിന് രണ്ടാഴ്ച മുമ്പ് എടുത്ത ചിത്രം | Photo: Ian Kirby, CC BY-SA 3.0 , via Wikimedia Commons
എയര്‍ ഇന്ത്യയുടെ എമ്പറര്‍ കനിഷ്‌ക എന്ന ബോയിംഗ് 747-237 ബി വിമാനം 1985 ജൂണ്‍ 10-ന് ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍, അപകടത്തിന് രണ്ടാഴ്ച മുമ്പ് എടുത്ത ചിത്രം | Photo: Ian Kirby, CC BY-SA 3.0 , via Wikimedia Commons

നവംബര്‍ 19-ന് എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ തടസ്സപ്പെടുത്തുമെന്നാണ് ഖലിസ്താന്‍ തീവ്രവാദി ഗുര്‍പത്​വന്ത് സിങ് പന്നൂനിന്റെ ഭീഷണി. 19-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്രചെയ്യരുതെന്നും അതു ജീവന്‍ അപകടത്തിലാക്കുമെന്നുമാണ് നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവന്‍ ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ സാമൂഹികമാധ്യമങ്ങളില്‍ ഭീഷണിമുഴക്കിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം 19-ന് അടഞ്ഞുകിടക്കുമെന്നും പന്നൂന്‍ അവകാശപ്പെട്ടു. പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. കാനഡയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും പോകുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കനേഡിയന്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്. കനേഡിയന്‍ നഗരങ്ങളായ ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ ആഴ്ചയില്‍ ഒന്നിലധികം നേരിട്ടുള്ള ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. 

കനിഷ്‌ക വിമാനദുരന്തത്തിന്റെ ഓര്‍മകള്‍ പേറുന്നതിനാല്‍ തന്നെ പന്നൂനിന്റെ ഭീഷണി ലാഘവത്തോടെ കാണാന്‍ ഇന്ത്യ തയ്യാറായേക്കില്ല. 1985 ജൂണ്‍ 23-നാണ് എയര്‍ ഇന്ത്യയുടെ എംപറര്‍ കനിഷ്‌ക (Emperor Kanishka) എന്ന ബോയിങ് വിമാനം കാനഡയിലെ മൊണ്‍ട്രിയലില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 307 യാത്രക്കാര്‍ക്കും 22 ജീവനക്കാര്‍ക്കും ജീവന്‍ നഷ്ടമായി. അത് പക്ഷേ ഒരു സാധാരണ അപകടമായിരുന്നില്ല, സിഖ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണമായിരുന്നു. ഇന്ത്യയ്‌ക്കെതിരായ പ്രതികാരമെന്നോണമാണ് അവര്‍ വിമാനം ബോംബുവച്ച് തകര്‍ത്തത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം. ലോകം കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നും. കാനഡയുടെ സുരക്ഷാ ഏജന്‍സികള്‍ക്കുമുണ്ടായ ഗുരുതരമായ വീഴ്ചകളാണ് ഭീകരാക്രമണത്തിലേക്ക് വഴിവെച്ചതെന്ന് വിവരം പിന്നീട് പുറത്തുവന്നു. എന്തായിരുന്നു കനിഷ്‌ക വിമാനത്തിന് സംഭവിച്ചത്? എന്തിനായിരുന്നു വിമാനം തകര്‍ത്തത്? ആരായിരുന്നു അതിന് പിന്നില്‍? 

Content Highlights: The Air India Flight 182, 'Kanishka' 1985 Bombing, The Investigation, And The Khalistani Hand

Continue reading