വന്നു, കണ്ടു, കീഴടക്കി; താരിഖ് റഹ്‌മാൻ ബംഗ്ലാദേശ് ഭരിക്കാനെത്തുമ്പോൾ

2024-ലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ 15 വർഷത്തിലേറെ നീണ്ടുനിന്ന ഷെയ്ഖ് ഹസീന ഭരണം അവസാനിക്കുകയും അവർക്ക് ജീവനുംകൊണ്ട് ഒളിച്ചോടേണ്ടിയും വന്നതിന് ശേഷം ബംഗ്ലാദേശ് കണ്ട ആദ്യ തിരഞ്ഞെടുപ്പ്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം താരിഖ് റഹ്‌മാൻ എന്ന ഹസീനയുടെ എക്കാലത്തെയും എതിരാളി നാട്ടിൽ തിരിച്ചെത്തി നേരിട്ട തിരഞ്ഞെടുപ്പ്. ഇരുപത് വർഷത്തിനിപ്പുറം അധികാരത്തിലേക്കുള്ള ബിഎൻപിയുടെ യാത്ര. ഇങ്ങനെ പല കാരണങ്ങൾകൊണ്ട് ശ്രദ്ധേയമാണ് 2026-ലെ ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്.
ഒടുവിൽ വ്യക്തമായ ഭൂരിപക്ഷം നേടി താരിഖ് റഹ്‌മാൻ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തുമ്പോൾ അതൊരു രാഷ്ട്രീയ മടങ്ങിവരവിന്റെ ചരിത്രം കൂടിയാവുകയാണ്. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആകെയുള്ള 299 സീറ്റിൽ 212-ഉം ബി.എൻ.പി. സ്വന്തമാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ, കാലങ്ങളോളം ബംഗ്ലാദേശ് ഭരിച്ചിരുന്ന ഷെയ്ഖ് ഹസീനയും അവാമി ലീഗും ചിത്രത്തിലില്ലാത്ത തിരഞ്ഞെടുപ്പായി 2026-ലേത് മാറി.
Content Highlights: Tarique Rahman, Bangladesh election, BNP, Sheikh Hasina, Awami League, Bangladesh politics, Khalida Zia, Prime Minister Bangladesh