ട്രംപിന്റെ തീരുവക്കളി: യുഎസുമായുള്ള വ്യാപാരക്കരാർ ഇന്ത്യ തിരുത്തിയെഴുതുമോ?

#പി. മുരളീധരൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും | Photo: PTI
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും | Photo: PTI

ഴിഞ്ഞ ദിവസം അമേരിക്കൻ സുപ്രീം കോടതി ആഗോളവ്യാപാരത്തിന്റെ നിയമങ്ങൾ മാറ്റിയെഴുതിയത് ഒറ്റയടിക്കാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്യരാജ്യങ്ങളുടെ മേൽ ചുമത്തിയ പിഴത്തീരുവകൾ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (IEEPA) ലംഘിക്കുന്നതാണെന്ന് കോടതി വിധിച്ചു. അതിനു പിന്നാലെ ട്രംപ് ആഗോളതലത്തിൽ 10 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഫലത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ പതിനെട്ടിൽനിന്നു 10 ശതമാനമായി കുറഞ്ഞു. പക്ഷേ, ഫെബ്രുവരി 24 മുതൽ പരമാവധി 150 ദിവസത്തേക്ക് മാത്രം പ്രാബല്യമുള്ള താൽക്കാലിക നടപടിയാണ് 1974-ലെ വ്യാപാരനിയമത്തിന്റെ 122-ാം വകുപ്പു പ്രകാരമുള്ള ഈ തീരുവ.

കഴിഞ്ഞ ഫെബ്രുവരി ആറിലെ ഇടക്കാല ധാരണയിലാണ് 50 ശതമാനം അധികത്തീരുവ 18 ആയി കുറച്ചത്. ഇതിൽ 25 ശതമാനം പരസ്പരാടിസ്ഥാനത്തിലുള്ളതും 25 ശതമാനം റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയുമായിരുന്നു. ഇടക്കാല കരാറിൽ ഒപ്പുവെച്ചപ്പോൾ ചില നിബന്ധനകളുമുണ്ടായിരുന്നു. അതിൽ പ്രധാനം റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഗണ്യമായി കുറയ്ക്കണം എന്നതായിരുന്നു. രാജ്യതാൽപ്പര്യത്തിന് വേണ്ടതു ചെയ്യുമെന്നായിരുന്നു വിദേശമന്ത്രാലയത്തിന്റെ മറുപടി.

Content Highlights: US Supreme Court rules against Trump`s tariffs. Discover how this decision impacts India`s trade deal and import duties on Indian products.

Continue reading