നിയമം കൊണ്ട് മാത്രം നേടാനാവുമോ സാമൂഹ്യനീതി?

ലോകത്ത് നീതി, സമത്വം, മനുഷ്യാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനും ലക്ഷ്യമാക്കി എല്ലാ വര്‍ഷവും ഫെബ്രുവരി 20 ലോക സാമൂഹ്യനീതി ദിനമായി ആചരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ ഇല്ലാതാക്കുക, ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്ന തില്‍ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക, ദുര്‍ബല ജനവിഭാഗങ്ങളെ സംരക്ഷിക്കുക, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുക, ഇവ സംബന്ധിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. തൊഴിലില്ലായ്മ പരിഹരിക്കുക, മനുഷ്യാവകാശലംഘനങ്ങള്‍ തടയുക എന്നിവയും ദിനാചരണ ലക്ഷ്യങ്ങളാണ്.
മതം, ജാതി, വര്‍ണ്ണം, ലിംഗം, പ്രായം, പദവി സമ്പത്ത്, ജനന സ്ഥലം, സംസ്കാരം തുടങ്ങിയവ യുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ ഒന്നുമില്ലാതെ ഈ ഭൂമിയിലെ ഓരോ മനുഷ്യനും സമൂഹ്യനീതി ഉറപ്പുവരുത്തണ മെന്ന് സാമൂഹ്യനീതി ദിനാചരണ ത്തിലൂടെ ഐക്യരാഷ്ട്രസഭ ലോകരാഷ്ട്രങ്ങളെയും പൊതുസമൂ ഹത്തെയും ഓര്‍മിപ്പിക്കുന്നു. സ്ത്രീ-പുരുഷസമത്വം ഉറപ്പാക്കുക, സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം കുറയ്ക്കുക, എല്ലാവര് ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നിവയും ദിനാചരണത്തിന്റെ ലക്ഷ്യമാണ്.
Content Highlights: social justice world social justice day equity equality human rights poverty unemployment