ബേബി ജോണിനെ 'കൊലയാളി'യാക്കിയ സരസൻ സംഭവം; ഒരു ഫ്ലാഷ് ബാക്ക്

#വിപിൻ വാസുദേവൻ
സരസൻ, ബേബി ജോൺ
സരസൻ, ബേബി ജോൺ

'താഴെ വിവരിക്കുന്ന അടയാളങ്ങളുള്ള ചവറ വില്ലേജിൽ പുതുക്കാട്ടുമുറിയിൽ കൊട്ടടിയിൽ വീട്ടിൽ നാരായണൻ മകൻ  32- വയസ്സുള്ള സരസനെ 05.01.1981 മുതൽ കാണാനില്ല. വെളുത്ത നിറം, ക്രാപ്പ്  ചെയ്ത മുടി, വെള്ള പോളിസ്റ്റർ ഡബിൾ മുണ്ടും ഇളംപച്ച പോളിസ്റ്റർ ഹാഫ് കൈ ഷർട്ടുമായിരുന്നു വേഷം. സീക്കോ വാച്ചും സ്ലിപ്പർ ചെരിപ്പും ധരിച്ചിട്ടുണ്ട്. അഞ്ചടി ഒൻപത് ഇഞ്ച് ഉയരം. ഒത്ത തടി. ഇടതുകാലിൽ ഓപ്പറേഷൻ ചെയ്ത പാടും ഉണങ്ങാത്ത മുറിവും ഉണ്ട്.'

കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ സരസൻ തിരോധാനത്തെ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന്റെ ഔദ്യോ​ഗിക രേഖകളിലെ വാചകങ്ങളാണിത്. കേരള കിസിഞ്ചർ എന്നറിയപ്പെടുന്ന ആർ.എസ്.പി നേതാവ് ബേബി ജോണിനെ രാഷ്ട്രീയമായി തകർക്കാൻ തയ്യാറാക്കിയ പദ്ധതിയായിരുന്നു സരസൻ തിരോധാനം എന്നാണ് പറയപ്പെടുന്നത്. പഴയ തലമുറയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന രാഷ്ട്രീയനാടകങ്ങളുടെ കഥയായിരുന്നു അത്.

Content Highlights: sarasan missing case and baby john

Continue reading