സമ്മാനങ്ങളിൽ അഭിരമിച്ചില്ല, ഭീഷണിയിൽ പിൻവാങ്ങിയില്ല; കോർപ്പറേറ്റ് ഭീമനെ ഞെട്ടിച്ച ഇന്ത്യൻ സമരവീര്യം

അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു അവരാ സമരം നടത്തിയത്. ശമ്പളവര്‍ധന, നീതിപൂര്‍വ്വമായ ജോലിസമയം എന്നിവ മാത്രമായിരുന്നു തൊഴിലാളികളുടെ ആവശ്യം. ഈ ആവശ്യം നേടാനായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ സാംസങ്ങ് പ്ലാന്റിലെ 1500 തൊഴിലാളികൾ സമരത്തിനിറങ്ങി. സമ്മാനപ്പൊതികൾ വീട്ടിലെത്തിച്ചും കമ്പനി അനുകൂല യൂണിയനുണ്ടാക്കിയും സമരത്തെ പൊളിക്കാനുള്ള ശ്രമം നടന്നു. അതിനെയെല്ലാം അതിജീവിച്ച് സാംസങ്ങിന്റെ ഇന്ത്യന്‍ ശാഖയിലെ തൊഴിലാളികള്‍ നടത്തിയ സമരം ഒടുവില്‍ ആഗോള കുത്തകകമ്പനികളുടെ തൊഴിലാളി ചരിത്രത്തിലെ വജ്രത്തിളക്കുള്ള ഏടായി മാറുകയായിരുന്നു
Content Highlights: Samsung workers strike in Tamil Nadu