കോപ്പിയടിയും കുറ്റസമ്മതവും; പ്രാഡയുടെ 1.2 ലക്ഷത്തിന്റെ ചെരിപ്പില്‍ രക്ഷപ്പെടുമോ ഇന്ത്യയുടെ കോലാപുരി

കോലാപുരി ചെരിപ്പുകൾ | Photo: njbfoto/Adobe Stock
കോലാപുരി ചെരിപ്പുകൾ | Photo: njbfoto/Adobe Stock

25, ജൂണ്‍... ഇറ്റലിയിലെ മിലാനില്‍ നടന്ന സ്പ്രിങ്/സമ്മര്‍ 2026 മെന്‍സ്‌വെയര്‍ ഷോയില്‍ ലക്ഷ്വറി ബ്രാന്‍ഡായ പ്രാഡ അവതരിപ്പിച്ച ഒരു ഫൂട്ട്‌വെയറായിരുന്നു എല്ലാറ്റിനും തുടക്കം. ഇന്ത്യയുടെ ഭൗമസൂചികാ പദവി ലഭിച്ച കോലാപുരി ചപ്പലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ഡിസൈനായിരുന്നു അന്ന് ഈ വമ്പന്‍ ഫാഷന്‍ ബ്രാന്‍ഡ് അവതരിപ്പിച്ചത്. പ്രാഡയുടെ പുതിയ ലോഞ്ച് ആരാധകര്‍ക്കിടയില്‍ വലിയ ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. സ്റ്റൈല്‍ കോപ്പിയടി ആരോപണം പ്രാഡയെ പൊതിഞ്ഞു, കോലാപുരിയിലെ ചെരിപ്പ് നിര്‍മാതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി, പ്രാഡ വിമര്‍ശനമേറ്റു, ഒടുവില്‍ കുറ്റസമ്മതവും നടത്തി, അതെ ഞങ്ങള്‍ കോലാപുരിയെ കോപ്പിയടിച്ചതാണ്!  കോലാപുരി- പ്രാഡ വിവാദം ദിവസങ്ങളോളം ചര്‍ച്ചയായി, കുറ്റമേറ്റു പറഞ്ഞെങ്കിലും പ്രശ്‌നം തീര്‍ന്നില്ല, പ്രാഡ അവതരിപ്പിച്ച ചെരിപ്പുകള്‍ക്ക് 844 ഡോളര്‍, ഏകദേശം 72,429 ഇന്ത്യന്‍ രൂപ മുതല്‍ മുകളിലേക്കാണ് വില. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കോലാപുരി മോഡല്‍ ചെരിപ്പുകള്‍ പ്രാഡയിലൂടെ വില്‍പനയ്‌ക്കെത്തുമ്പോള്‍ അതിന്റെ ഗുണം കോലാപുരിയിലെ നിര്‍മാണ തൊഴിലാളികള്‍ക്കും ലഭിക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍തലത്തില്‍ ഈ ആവശ്യവുമായി മുന്നോട്ട് പോവുകയാണ് കോലാപുരിലെ തൊഴിലാളികള്‍. 

Content Highlights: Italian luxury brand Prada faced backlash for copying the design of Indian Kolhapuri chappals

Continue reading