ഇനിയൊരു യുദ്ധം താങ്ങുമോ പാകിസ്താന്? പ്രതിസന്ധിയില്‍ തളരുന്ന രാജ്യത്തിന് മുന്നിലെന്ത്?

സിന്ധു നദീജല ഉടമ്പടിയുടെ താല്‍ക്കാലിക റദ്ദാക്കല്‍, പാക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ തകര്‍ച്ച, രൂക്ഷമായ തൊഴിലില്ലായ്മ, വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, രാഷ്ട്രീയ അസ്ഥിരത ഒപ്പം അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങളും.. ഏതാണ്ട് തളര്‍ച്ചയിലോടുന്ന എഞ്ചിനാണ് പാകിസ്താന്റെ സമ്പദ്വ്യവസ്ഥ. പ്രതിസന്ധിയിലാണ്ട രാജ്യം കരകയറാനുള്ള വഴികള്‍ കണ്ടെത്തുന്നതേയുള്ളൂ. അതിനിടെയാണ് പാക് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന കശ്മീരിൽ സാധാരണക്കാരായ ഇന്ത്യക്കാരെ കൊലചെയ്യുന്നത്.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും നിലപാട് കടുപ്പിച്ചുകഴിഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമ്പോഴും പാകിസ്താനില്‍ നിന്നുള്ള ഭീഷണികള്‍ നിലയ്ക്കുന്നില്ല. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയാല്‍ വെള്ളത്തിന് പകരം ചോരയൊഴുകുമെന്ന് പാകിസ്താനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ബിലാവല്‍ ഭൂട്ടോയാണ് പരസ്യമായി മുന്നറിയിപ്പ് നല്‍കിയത്. ഈ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും സൈനികനടപടികളിലേക്ക് നീങ്ങിയാല്‍ അത് പൊതുവേ ദുര്‍ബലമായ പാകിസ്തനെ കൂടുതല്‍ തകര്ച്ചയിലേക്കെത്തിക്കും. ഇന്ത്യയും പാകിസ്താന് നേര്‍ക്കുനേര്‍ നിന്നാല്‍ അത് കൂടുതല്‍ ക്ഷീണം നല്‍കുന്നത് പാകിസ്താനായിരിക്കാം. കാരണം രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും പാകിസ്താന് ഇതത്ര നല്ല കാലമല്ലെന്നത് തന്നെ. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ സുപ്രധാന ഉടമ്പടികള്‍ റദ്ദാക്കിയതോടെ പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. രാജ്യത്തിന്റെ ഓഹരി വിപണി ദിവസങ്ങളായി ഇടിവിലാണ്. നിക്ഷേപകര്‍ രാജ്യത്തെ കൈവിടുകയാണ്. സമ്പദ്വ്യവസ്ഥയിലെ തകര്‍ച്ച, ഭീമമായ വായ്പാ ബാധ്യതകള്‍, പണപ്പെരുപ്പം, ആസന്നമായ കാര്‍ഷിക പ്രതിസന്ധി എന്നിവ തലയ്ക്ക് മുകളില്‍ തൂങ്ങുന്നതിനാല്‍ ഒരു സൈനിക നടപടിയെ അതിജീവിക്കാനുള്ള പാകിസ്താന്റെ ശേഷി സംശയത്തിലായിരിക്കുകയാണ്. എന്താണ് പാകിസ്താന്റെ നിലവിലെ സാമ്പത്തിക സ്ഥിതി? തളര്‍ച്ചയ്ക്ക് കാരണമെന്താണ്? സൈനിക നടപടികള്‍ എങ്ങനെയാവും രാജ്യത്തെ ബാധിക്കുക?
Content Highlights: Pakistan`s Economic Crisis: Can it Survive a War with India