ഉള്ളി കയറ്റുമതിയും വോട്ടുപേടിയും; നിരോധനം കരയിക്കുന്നത് ആരെയൊക്കെ?

കഴുത്തൊപ്പം ഉള്ളികൊണ്ട് മൂടി ഒരു പ്രതിഷേധം.... കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകരാണ് വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. വിളവെടുത്ത ഉള്ളിക്ക് ന്യായമായ വില ലഭിക്കാത്തതാണ് കര്‍ഷകരെ ഇങ്ങനെ ഒരു പ്രതിഷേധത്തിലേക്ക് നയിച്ചത്. ഉള്ളിയുടെ കയറ്റുമതി നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. ആഭ്യന്തരവിപണിയില്‍ ഉള്ളിവില ഉയര്‍ന്നതിന് പിന്നാലെ ഈ വര്‍ഷം ഓഗസ്റ്റിലാണ് 40 ശതമാനം കയറ്റുമതി തീരുവ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതിനെതിരേ ഉള്ളി കര്‍ഷകര്‍ അന്ന് തന്നെ രംഗത്ത് വന്നു. ഒക്ടോബറില്‍ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നു. ഡിസംബര്‍ എട്ടിന് ഉള്ളിയുടെ കയറ്റുമതി ഇന്ത്യ പൂര്‍ണമായും നിരോധിക്കുകയും ചെയ്തു.
ഉള്ളിവില നിയന്ത്രിക്കാന്‍ ഇന്ത്യ കയറ്റുമതി നിരോധിച്ചതോടെ പണി കിട്ടിയത് രാജ്യത്തെ കര്‍ഷകര്‍ക്കാണ്. നല്ല വില ലഭിക്കേണ്ട സമയത്താണ് കയറ്റുമതി നിരോധനം. അതിന് പുറമേ, പ്രതിസന്ധി പരിഹരിക്കാന്‍ അയല്‍രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളെ സമീപിച്ചാല്‍ ഇന്ത്യന്‍ ഉള്ളിക്ക് അന്താരാഷ്ട്ര വിപണി നഷ്ടപ്പെടുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. എന്തുകൊണ്ടാണ് ഉള്ളി കയറ്റുമതി നിരോധിച്ച് വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇന്ത്യയില്‍ ഉള്ളി വില എല്ലായ്‌പ്പോഴും ചര്‍ച്ചാ വിഷയമാണ് എന്നത് തന്നെ കാരണം. തിരഞ്ഞെടുപ്പുകളെ പോലും സ്വാധീനിച്ച ചരിത്രവുമുണ്ട് ഉള്ളിക്ക്.
Content Highlights: Onion Export Ban Worsens Farmer Distress, Could Cost India Its Overseas Market