റഷ്യയെ തുണയ്ക്കാന്‍ ഉത്തര കൊറിയന്‍ പട്ടാളം, അമ്പരന്ന് യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും

#പി.മുരളീധരന്‍
ഉത്തര കൊറിയൻ പരമാധികാരി കിങ് ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ വ്ളാദിമിർ പുതിനും വ്ളാഡിവോക്റ്റോക്കിലെ ചർച്ചയ്ക്കുശേഷം
ഉത്തര കൊറിയൻ പരമാധികാരി കിങ് ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ വ്ളാദിമിർ പുതിനും വ്ളാഡിവോക്റ്റോക്കിലെ ചർച്ചയ്ക്കുശേഷം

രണ്ടുവര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയയുടെ പതിനായിരത്തോളം വരുന്ന പട്ടാളക്കാര്‍ തയ്യാറെടുക്കുകയാണെന്ന് അമേരിക്കയും സഖ്യ രാജ്യങ്ങളും. ഇതിനകം പതിനായിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെടുന്നതിനു വഴിവെച്ച യുദ്ധം ഉത്തര കൊറിയയുടെ വരവോടെ കൂടുതല്‍ വിപുലവും രൂക്ഷവുമാവുമെന്ന ആശങ്കയിലാണ് ലോകം. സഹായം മാത്രം പോര, സൈന്യത്തെ റഷ്യക്കെതിരേ നേരിട്ടു പൊരുതാന്‍ അയയ്ക്കണം എന്ന യുക്രൈന്‍ പ്രസിഡണ്ട് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ ആവശ്യം ഇനി കണ്ണടച്ചു തള്ളിക്കളയാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യൂറോപ്യന്‍ യുദ്ധമാണ് യുക്രൈന്‍ മണ്ണില്‍ നടക്കുന്നത്. അതില്‍ ആയിരക്കണക്കിന് ഉത്തര കൊറിയന്‍ സൈനികര്‍ കൂടി ചേരുന്നത് ഇപ്പോള്‍ തന്നെ ക്ഷീണിതമായ യുക്രൈന്റെ സൈന്യത്തിന്റെ മേല്‍ കടുത്ത സമ്മര്‍ദമേല്‍പ്പിക്കും. അതിനിടെ ഉത്തര കൊറിയയുടെ വിദേശമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധിസംഘം റഷ്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് പോയതായി അവരുടെ സര്‍ക്കാര്‍ മാധ്യമം ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞ ജൂണില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ ഒപ്പുവച്ച സന്ധി അനുസരിച്ചാണ്  ഈ സൈനികനീക്കമെന്ന് കരുതുന്നു.

Content Highlights: North Korean troops reportedly deployed to Russia, escalating the conflict in Ukraine

Continue reading