VB-G RAM G കേരളത്തിലെ സ്ത്രീ തൊഴിലാളികൾക്ക് ഉണ്ടാക്കുന്ന പ്രതിസന്ധികൾ

#ഡോ. അഷ്‌റഫ് പുളിക്കാമത്ത് , ഡോ. അഞ്ജിത ഗോപി
പ്രതീകാത്മകചിത്രം | തൊഴിലുറപ്പ് പദ്ധതി | ചിത്രം: ജയേഷ് പി, മാതൃഭൂമി
പ്രതീകാത്മകചിത്രം | തൊഴിലുറപ്പ് പദ്ധതി | ചിത്രം: ജയേഷ് പി, മാതൃഭൂമി

കേരളത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) ഒരു സാധാരണ തൊഴിൽപദ്ധതിയല്ല. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കാളികളാകുന്ന പൊതുതൊഴിൽ സംവിധാനമാണ് ഇത്. കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഏതാണ്ട് 90 ശതമാനത്തോളം ഗുണഭോക്താക്കളും സ്ത്രീകളാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന സ്ത്രീ പങ്കാളിത്ത നിരക്കാണിത്. ഇവരിൽ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക, ദളിത്–ആദിവാസി വിഭാഗങ്ങൾ, തീരദേശ മേഖലകൾ, വയോധികർ, വിധവകൾ - ഇവർക്കെല്ലാം തൊഴിലുറപ്പ് പദ്ധതി അധികവരുമാനമല്ല; ജീവിതത്തിന്റെ അടിസ്ഥാനമാണ്.

ഈ പശ്ചാത്തലത്തിലാണ് തൊഴിലുറപ്പ് പദ്ധതിയെ പൂർണമായും മാറ്റിസ്ഥാപിക്കുന്നതായി കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന ‘വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)’ (VB-G RAM G) എന്ന പുതിയ നിയമനിർദ്ദേശം വിലയിരുത്തേണ്ടത്. തൊഴിൽദിനങ്ങൾ 100-ൽ നിന്ന് 125 ആക്കി വർധിപ്പിക്കുന്നുവെന്ന പ്രചാരണത്തിനപ്പുറം പദ്ധതിയുടെ അവകാശസ്വഭാവം തന്നെ മാറ്റിമറിക്കുന്ന ഘടനാപരമായ മാറ്റങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ആഘാതം കേരളത്തിൽ നേരിടേണ്ടി വരുന്നത് സ്ത്രീകൾക്കായിരിക്കും.

Continue reading