ഗാന്ധിജിയുടെ നിഴൽ പോലൊരു ജീവിതം, ആ പേരിൽ കേരളത്തിൽ ഒരു ഗ്രാമം

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള ഒരു ചെറിയ പ്രദേശം മഹാദേവഗ്രാമം എന്നറിയപ്പെടുമ്പോള്‍ പുതിയ തലമുറയിലുള്ളവര്‍ക്ക് അതില്‍ ആശ്ചര്യമൊന്നും തോന്നേണ്ട കാര്യമില്ല. ക്ഷേത്രവും ഭക്തിയുമായി ബന്ധപ്പെട്ട ഒരു പേരാണെന്നേ അവര്‍ക്ക് തോന്നാനിടയുള്ളൂ.
പക്ഷേ, മുന്‍തലമുറയിലുള്ളവര്‍ക്ക് അത് ഒരു ഓര്‍മപ്പെടുത്തലാണ്. ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ആ പോരാട്ടത്തെ മുന്നില്‍ നിന്നു നയിച്ച കൃശഗാത്രനായ സൈന്യാധിപനെക്കുറിച്ചുമുള്ള ഓര്‍മപ്പെടുത്തല്‍. ഒരേസമയം രണധീരനും മുനിവര്യനുമായിരുന്ന ഗാന്ധിജിയെക്കുറിച്ചും അദ്ദേഹത്തെ നിഴല്‍പോലെ പിന്തുടര്‍ന്ന കര്‍മധീരനായ സേവകനെക്കുറിച്ചുമുള്ള വീരസ്മൃതികള്‍.
Content Highlights: Story of Mahadev Desai, Gandhi`s dedicated secretary, and the village in Kerala named in his honour