വൈകിയെത്തുന്ന സെൻസസിൽ വൈകാതെ വേണ്ടത് എന്തൊക്കെ?

രാജ്യത്തെ വിശദവും സമഗ്രവുമായ ജനസംഖ്യാപരമായ വിവരശേഖരണമാണ് സെൻസസ് അഥവാ കനേഷുമാരി. കുറ്റമറ്റ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കുന്നതിൽ സെൻസസിന് മുഖ്യ പങ്കുണ്ട്. ഒരു രാജ്യത്തിന്റെ വികസന പ്രക്രിയയിൽ ജനസംഖ്യയുടെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിവരശേഖരണം അത്യാവശ്യമാണ്. 1948-ലെ സെൻസസ് ആക്ട് പ്രകാരം ഇന്ത്യയിൽ ഓരോ പത്ത് വർഷവും സെൻസസ് നടത്തേണ്ടതാണ്.
ജനസംഖ്യയെയും സാമൂഹിക-സാമ്പത്തിക പ്രവർത്തനങ്ങളെയും പറ്റിയുള്ള അടിസ്ഥാന വിവരങ്ങളാണ് സെൻസസിൽ ശേഖരിക്കുന്നത്. ഇതിൽ സാക്ഷരത, വിദ്യാഭ്യാസം, താമസസൗകര്യങ്ങൾ, ആസ്തികൾ, വീടുകളിലെ ഭൗതികസൗകര്യങ്ങൾ, നഗരവത്കരണം, ജനനം, ഭാഷ, മതം, കുടിയേറ്റം, ചേരിനിവാസികൾ-ദളിതർ-അംഗ-വൈകല്യമുള്ളവർ തുടങ്ങി സെൻസസ് ചോദ്യാവലിയിലൂടെ ഒരോ വീടുകളിൽ നിന്നും വിപുലമായ വിവരശേഖരണമാണ് നടത്തുന്നത്. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ദേശീയ-സംസ്ഥാന-ജില്ല അടിസ്ഥാനത്തിൽ ലഭ്യമാക്കാറുമുണ്ട്.
Content Highlights: late census bow in development process of country