സിഖ്സ് ഫോർ ജസ്റ്റിസിനെ എങ്ങനെ പൂട്ടും ഇന്ത്യ? വഴങ്ങുമോ യു.എസും കാനഡയും

ഗുർപത്‌വന്ത് സിങ് പന്നൂൻ | Photo: AP
ഗുർപത്‌വന്ത് സിങ് പന്നൂൻ | Photo: AP

ന്ത്യയെ സംബന്ധിച്ച് ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല ഖലിസ്താൻ വിഘടനവാദികളെ കൊണ്ടുള്ള  തലവേദന. പല പേരിലും രൂപത്തിലും ഇവർ രാജ്യത്തിനകത്തും പുറത്തും ഇന്ത്യയെ ലക്ഷ്യംവെച്ചുകൊണ്ട് ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തെപ്പോലും ബാധിക്കുംവിധം ഇവർ വളർന്നു. പതിറ്റാണ്ടുകളായി തുടരുന്ന സ്വന്തം രാഷ്ട്രമെന്ന ആവശ്യം ഇപ്പോഴും ഇക്കൂട്ടർ ഉന്നയിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ദുഃസ്വപ്നത്തിൽ പോലും സാധിച്ചുകൊടുക്കാൻ സാധിക്കാത്ത ഈ ലക്ഷ്യത്തിനായി വിഘടനവാദികൾ നടത്തുന്ന ആക്രമണസംഭവങ്ങളിൽ ഇതിനകം പൊലിഞ്ഞത് ഒട്ടേറെ മനുഷ്യജീവനുകളാണ്.....

സിഖുകാർക്കായി സ്വതന്ത്ര രാഷ്ട്രം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ഖലിസ്താൻ വിഘടനവാദികളുടെ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിനെ തീവ്രസംഘടനയായി (Foreign Terrorist Organisation) യു.എസ് പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ആവശ്യം. അമേരിക്കയെ ഇക്കാര്യം രാജ്യം അറിയിച്ചിട്ടുമുണ്ട്. എട്ട് ലക്ഷത്തിനടുത്ത് സിഖുകാരുണ്ട് യു.എസ്സിൽ. അത്രതന്നെ അയൽരാജ്യമായ കാനഡയിലുമുണ്ട്. സ്വത്വരാഷ്ട്രീയ സംഘടനകളോട് ഏറ്റുമുട്ടുമ്പോൾ നല്ല ജാ​ഗ്രത പാലിക്കണമെന്ന് വ്യക്തമായ ബോധ്യമുള്ള രാജ്യങ്ങളാണിത്. കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം ഉലഞ്ഞതിന് പിന്നിലും ഇതേ ശക്തികളുടെ സ്വാധീനമാണ്. മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിൽ യു.എസ്സിന്റെ അമരത്ത് ഇപ്പോൾ ട്രംപ് ആണ്. വിഘടവാദത്തിനെതിരേ സന്ധിയില്ലാ പോരാട്ടത്തിനിറങ്ങുമെന്ന് ട്രംപ് പ്രഖ്യാപിക്കുമ്പോൾ ഖലിസ്താനോടുള്ള നയം അറിയാൻ ഇന്ത്യയും കാത്തിരിക്കുകയാണ്. 

Content Highlights: India urges the US to designate Sikhs for Justice (SFJ) as a terrorist organization

Continue reading