ആരാണ് അതിദരിദ്രര്‍? അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കിയത് എങ്ങനെ?

കേരളപ്പിറവി ദിനത്തില്‍ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച്, അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം വിജയകരമായി നടപ്പാക്കിയതായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ആഗോളതലത്തില്‍ ചൈനയ്ക്ക് ശേഷം ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായ രീതിയില്‍ നടപ്പാക്കുന്ന രണ്ടാമത്തെ പ്രദേശമായും കേരളം മാറിയതായി സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം തട്ടിപ്പാണെന്നും തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന ആരോപണവുമായി പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലൂടെയാണ് ഈ നേട്ടം സ്വന്തമായതെന്ന അവകാശവാദവുമായി ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.
ആരാണ് അതിദരിദ്രര്‍?
Content Highlights: Kerala, extrem poverty free claim, extrem poverty, kerala government, kudumbashree