ഇന്ദിര നിസാരമായി വിട്ടുകൊടുത്തോ? കച്ചത്തീവെന്ന കച്ചിത്തുരുമ്പ് തിളപ്പിക്കുമോ തമിഴകത്തെ?

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പാക് കടലിടുക്കില്‍ സ്ഥതിചെയ്യുന്ന 285 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള ജനവാസമില്ലാത്ത ഒരു ചെറിയദ്വീപ്. കച്ചത്തീവ്, തമിഴ് ഭാഷയില്‍ 'തരിശു ദ്വീപ്' എന്ന് അര്‍ത്ഥം. കരാറുണ്ടെങ്കിലും ദീര്‍ഘകാലമായി അയല്‍ക്കാര്‍ക്കിടയിലെ തര്‍ക്കവിഷയമാണ് ഈ ചെറുദ്വീപ്. തമിഴ്‌നാട്ടില്‍ കാലാകാലങ്ങളായി വലിയ ഒച്ചപ്പാടാണ് ദ്വീപിനെച്ചൊല്ലി ഉണ്ടാകുന്നത്. നിസാരമായി കോണ്‍ഗ്രസ് കച്ചത്തീവിനെ വിട്ടുകൊടുത്തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ ഒരു ഇടവേളയ്ക്ക് ശേഷം കച്ചത്തീവ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നടപടി കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണെന്നും 75 വര്‍ഷം ഇന്ത്യയുടെ താത്പര്യങ്ങളും ഐക്യവും കോണ്‍ഗ്രസ് തകര്‍ക്കുകയായിരുവെന്നുമാണ് പ്രധാനമന്ത്രി ആരോപിച്ചത്. രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തുന്നത്.
1974-ലെ ഉഭയകക്ഷി കരാര്‍ പ്രകാരമാണ് കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമായി ഇന്ത്യ അംഗീകരിച്ചത്. കച്ചത്തീവ് ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ 2013-ല്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. കച്ചത്തീവ് തര്‍ക്കപ്രദേശമായിരുന്നുവെന്നും ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് ശ്രീലങ്കയുടേതാണെന്ന വാദം ഇന്ത്യ അംഗീകരിക്കുകയായിരുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പറഞ്ഞത്. അല്ലാതെ ഇന്ത്യയുടെ ഒരു പ്രദേശവും ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടേതല്ലാത്ത ഒരു പ്രദേശം തിരിച്ചെടുക്കുന്നത് എങ്ങനെ എന്ന ചോദ്യമാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പക്ഷേ കേന്ദ്രസര്‍ക്കാരിന്റെ ഈ വാദങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ചരിത്രപരമായി കച്ചത്തീവ് തമിഴ്‌നാടിന്റെ ഭാഗമാണെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ വാദിക്കുന്നത്. എന്താണ് കച്ചത്തീവിന്റെ പ്രസ്‌ക്തി? എങ്ങനെയാണ് കച്ചത്തീവ് ശ്രീലങ്കയുടെ അധീനതയിലായത് ? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് തമിഴ് രാഷ്ട്രീയത്തില്‍ എങ്ങനെയാണ് കച്ചത്തീവ് സ്വീധീനം ചെലുത്തുന്നത് ?
Content Highlights: Katchatheevu island, india sri lanka agreement 1974, Katchatheevu, Indira Gandhi