ഒരു മാമ്പഴയുദ്ധം!; കര്‍ണാടകയും ആന്ധ്രയും തമ്മില്‍ മാമ്പഴത്തിന്റെ പേരിൽ തർക്കമെന്തിന്?

ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പശ്ചാത്തലത്തിൽ തോതാപുരി മാമ്പഴം| Photo: PTI
ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പശ്ചാത്തലത്തിൽ തോതാപുരി മാമ്പഴം| Photo: PTI

ക്ഷിണേന്ത്യയില്‍ മാമ്പഴത്തെച്ചൊല്ലി ഒരു തര്‍ക്കം! അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് ഇന്ത്യയില്‍ വ്യാപകമായി കൃഷി ചെയ്യുന്ന തോതാപുരി മാമ്പഴത്തെച്ചൊല്ലി ഏറ്റുമുട്ടുന്നത്. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും സുലഭമായി വളരുന്ന തോതാപുരി കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും വലിയതോതിൽ കൃഷി ചെയ്യുന്ന മാമ്പഴമാണ്. കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള തോതാപുരി മാമ്പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലാ ഭരണകൂടം നിരോധിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആന്ധ്രയുടെ നീക്കം. 

ജൂണ്‍ ഏഴിന് പ്രഖ്യാപിച്ച ഈ നിരോധനത്തെ കര്‍ണാടകം കടുത്ത ഭാഷയിലാണ് വിമർശിച്ചത്. കര്‍ണാടകയിലെ കര്‍ഷകര്‍ കടുത്ത ആശങ്ക പങ്കുവെച്ചു. ആദ്യം ഉദ്യോഗസ്ഥ തലത്തിലാണ് സംസ്ഥാനം ഇടപെടലിന് ശ്രമിച്ചത്. നിരോധനം പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷം നിയന്ത്രണം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ചീഫ് സെക്രട്ടറി ആന്ധ്ര ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. പിന്നാലെ വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ഇടപെട്ടതോടെ മാമ്പഴത്തെച്ചൊല്ലിയുള്ള തര്‍ക്കം പിന്നാലെ അന്തര്‍സംസ്ഥാന തര്‍ക്കമായി മാറി. സിദ്ധരാമയ്യ പ്രശ്‌നത്തില്‍ ഇടപെട്ട് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് കത്തെഴുതിയതോടെ പ്രശ്‌നത്തിന് രാഷ്ട്രീയമാനവും കൈവന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് പ്രശ്‌നത്തിന്റെ കാരണം? എന്തുകൊണ്ടാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലാ ഭരണകൂടം ഈ മാമ്പഴത്തിന്റെ വരവ് നിയന്ത്രിച്ചത്? എന്തുകൊണ്ടാണ് ഈ വിഷയത്തിന് രാഷ്ട്രീയപ്രാധാന്യം ഏറുന്നത്?

Content Highlights: karnataka andhra Totapuri mango dispute

Continue reading