തകെയ്ച്ചി വിജയിക്കുമ്പോൾ ചൈന അസ്വസ്ഥമാവുന്നത് എന്തിന്? ഇന്ത്യ-ജപ്പാൻ ബന്ധം ഇനിയെങ്ങോട്ട്?

2025ല്‍ നടന്ന ജി-20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനെ തകെയ്ച്ചിയും
2025ല്‍ നടന്ന ജി-20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനെ തകെയ്ച്ചിയും

ഫെബ്രുവരി ആദ്യവാരം ജപ്പാനിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ചരിത്രനേട്ടമാണ് പ്രധാനമന്ത്രി സനെ തകെയ്ച്ചി നയിക്കുന്ന ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്വന്തമാക്കിയത്. പ്രതിനിധി സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിക്കൊണ്ടായിരുന്നു എൽഡിപിയുടെ അവിശ്വസനീയമായ ജയം. രണ്ട് വർഷങ്ങൾക്ക് മുൻപ്, അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് ഭൂരിപക്ഷം നഷ്ടപ്പെട്ട പാർട്ടിയായിരുന്നു എൽഡിപി. എന്നാൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി വെറും നാല് മാസം തികയുന്നതിന് മുൻപാണ് സനെ തകെയ്ച്ചി വൻ ഭൂരിപക്ഷത്തിലേക്കെത്തിച്ചത്. സനെ തകെയ്ച്ചിയുടെ ഭരണത്തെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നതെന്നതിന്റെ സൂചന കൂടിയാണ് എൽഡിപിയുടെ വമ്പൻ വിജയം. രാഷ്ട്രീയ മുൻഗാമികൾ നേരിട്ട തിരിച്ചടികളെ തന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് തകെയ്ച്ചി മറികടന്നത്. പുതിയ അജണ്ടകളും സാമ്പത്തിക പരിഷ്‌കരണങ്ങളും തടസ്സമില്ലാതെ നടപ്പിലാക്കാൻ ഇത് തകെയ്ച്ചിയെ സഹായിക്കും. ജപ്പാനിലെ ഭരണമാറ്റം ഇന്ത്യ-ജപ്പാൻ ബന്ധത്തെ എങ്ങനെയാവും ബാധിക്കുക? തകെയ്ച്ചിയുടെ ജനപ്രിയതയിൽ ചൈന എന്തിനാണ് അസ്വസ്ഥമാവുന്നത്?

എൽഡിപിയുടെ ജയം, തകെയ്ച്ചിയുടേയും

Content Highlights: Japan`s ruling LDP, led by Fumio Kishida, achieved a historic landslide victory in the recent general election. Explore the implications for India-Japan relations, regional stability, and China.

Continue reading