നിഴൽയുദ്ധങ്ങളുടെ സൂത്രധാരൻ, പ്രോക്‌സി ശൃംഖലയിലൂടെ യു.എസ്സിന്റെ കണ്ണിലെ കരട്; ആരായിരുന്നു ഖമനേയി?

ഇസ്രയേലും അമേരിക്കയും ഒരുപോലെ വിലയിട്ടൊരാൾ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. വർഷങ്ങളായി ഇരുവരും ചേർന്ന് നടത്തിയ വേട്ടയ്‌ക്കൊടുവിൽ ഇറാന് അവരുടെ പരമോന്നത നേതാവിനെ നഷ്ടമായി. ഖമനേയി വധിക്കപ്പെട്ടു. ഫെബ്രുവരി 27ന് യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടുവെന്ന് ഇടയ്ക്കിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഖമനേയിയുടെ വീഡിയോ സന്ദേശങ്ങളും ട്വീറ്റുകളും പുറത്തുവന്നു. കൊല്ലപ്പെട്ടതായി അമേരിക്ക പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപുവരെ ഖമനേയിയുടെ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചയോടെ ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കയും ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളെ വധിച്ചുവെന്നാണ് കൊലപാതക വിവരം പങ്കുവെച്ചുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള അവസരമാണെന്നും ട്രംപ് കുറിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമായിരുന്നു ഈ 86 വയസ്സുകാരൻ. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയുടേയും ഇസ്രയേലിന്റെയും നോട്ടപ്പുള്ളിയുമായിരുന്നു.
Content Highlights: Reports confirm the death of Iran's long-serving Supreme Leader, Ayatollah Ali Khamenei., Analysis of his 35-year rule, his 'shadow war' strategy, and impact on global geopolitics., Details on the complex succession process and potential candidates, including his son, Mojtaba Khamenei.