കടലിനടിയിലും കാശുവാരാൻ ഇറാൻ; ഡിജിറ്റൽ ഇരുട്ടിലാകുമോ മെറ്റയും ആമസോണും? ഹോട്ട് സ്പോട്ടിൽ ഇന്ത്യയും

ഫെബ്രുവരി 28ന് ഇറാന് മേലുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം ആരംഭിച്ചതുമുതൽ യുദ്ധത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ഹോർമുസ് കടലിടുക്ക്. ആഗോള ഇന്ധനനീക്കത്തിന്റെ ചോക്ക് പോയിന്റ് എന്നറിയപ്പെടുന്ന ഹോർമുസിനെ ചുറ്റിപ്പറ്റിയുളള തർക്കങ്ങളുടെ വ്യാപ്തി മാസങ്ങളായി ഏറിയും കുറഞ്ഞുമിരിക്കുകയാണ്. ഹോർമൂസിലെ തടസങ്ങൾ ആഗോള ഇന്ധനനീക്കത്തെ താറുമാറാക്കി. ലോകരാഷ്ട്രങ്ങളെല്ലാം അതിന്റെ പ്രത്യാഘാതങ്ങളറിഞ്ഞു. ഇന്ധനപ്രതിസന്ധി മാത്രമല്ല, ഹോർമുസിനെ സംബന്ധിച്ച ഇറാന്റെ പുതിയ തീരുമാനങ്ങൾക്ക് ലോകത്തെ പൂർണമായും 'ഇരുട്ടിലാക്കാനുള്ള' ശേഷി ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതെ, ഇന്ധനനീക്കം മാത്രമല്ല, ഹോർമുസിലെ നിയന്ത്രണങ്ങൾ ദുർബലപ്പെടുത്തുന്നത് കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകളെ കൂടിയാണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കേബിളുകൾക്ക് ട്രാൻസിറ്റ് ഫീസ് (ടോൾ) ഈടാക്കാനാണ് ഇറാന്റെ പുതിയ നീക്കം. ഇതുവഴി വലിയൊരു വരുമാന സ്രോതസ്സ് കണ്ടെത്താനും ഒപ്പം ശത്രുക്കൾക്കെതിരെ ഡിജിറ്റൽ രംഗത്ത് കൂടുതൽ സമ്മർദം ചെലുത്താനുമാണ് ഇറാന്റെ പദ്ധതി. നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കാവും ഇത് എത്തുക.
ഡിജിറ്റൽ ചോക്ക് പോയിന്റായി ഹോർമുസ്
Content Highlights: Iran intends to impose transit and licensing fees on subsea fiber-optic cables passing through the Strait of Hormuz., The move aims to generate $10-15 billion in revenue while exerting geopolitical pressure on tech giants like Google, Meta, and Amazon. Potential risks include global internet disruptions