പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും ആക്രമണം, 'അജ്ഞാത' മിസൈലിൽ തുർക്കി ഇടയുമോ?; യുദ്ധമെങ്ങോട്ട്?

ലോകരാഷ്ട്രങ്ങളിൽ ആശങ്കയുണർത്തുകയാണ് ഇറാൻ-ഇസ്രയേൽ യുദ്ധം. സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ യുഇഎ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ വ്യോമതാവളങ്ങളായിരുന്നു ഇറാൻ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഒരാഴ്ച പിന്നിടുമ്പോൾ അതല്ല സ്ഥിതി. പശ്ചിമേഷ്യൻ രാജ്യങ്ങളല്ലാത്ത, നാറ്റോ അംഗത്വമുള്ള തുർക്കിയിലേക്ക് പോലും ഇറാന്റെ മിസൈലെത്തി. സൈപ്രസിലും അസർബൈജാനിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്കപ്പുറം ഹോർമുസ് അടച്ചുകൊണ്ട് ലോകവ്യാപാരത്തിന്റെ ഗതിയെ തന്നെ ഇറാൻ മാറ്റിമറിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളെ പോലെ, യൂറോപ്പും ഏഷ്യൻ രാജ്യങ്ങളും ഇപ്പോൾ ജാഗ്രതയിലാണ്. ഇറാനോ ഇസ്രയേലിനോ യുദ്ധം പുതുമയല്ല, അത് ഏതൊക്കെ രാഷ്ട്രങ്ങളെ ബാധിക്കുമെന്നും എത്രത്തോളം ദീർഘമായി തുടരുമെന്നുമാണ് ഇപ്പോഴുള്ള ആശങ്ക.
അജ്ഞാത മിസൈൽ ! തുർക്കി ഇടയുമോ?
Content Highlights: Escalation of Iran-Israel conflict beyond the Middle East into Turkey, Cyprus, and Azerbaijan., Strained diplomatic relations between Iran and Turkey despite historical trade ties., Global economic impact due to the blockade of the Strait of Hormuz., Significant role of proxy groups and Kurdish forces in the ongoing regional instability., Shift in military dynamics with NATO involvement and international naval incidents.