ഹിമാലയം തുരന്ന് ജനാസു ടണൽ, വിസ്മയപാത യാഥാർഥ്യമാക്കി ആദ്യ ടണൽ ബോറിങ്

ജനാസു തുരങ്കത്തിന്റെ ഒരു ഭാഗം|X.com
ജനാസു തുരങ്കത്തിന്റെ ഒരു ഭാഗം|X.com

'ദുര്‍ഘടകാലം പിന്നിട്ട് നമ്മള്‍ ആ സ്വപ്നത്തിന്റെ അരികിലെത്തുന്നു. അപ്രതീക്ഷിത കാലാവസ്ഥയും അതി കഠിന സാഹചര്യങ്ങളും മനുഷ്യ ജീവന് പോലും ഭീഷണിയായപ്പോള്‍ അതിനെ മനക്കരുത്തോടെ നേരിട്ടു.' രാജ്യത്തിന്റെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കപാതയായ ജനാസു തുരങ്കത്തിന്റെ നിര്‍ണായകഘട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്.

വെറും തുരങ്ക നിര്‍മാണം എന്നതിനപ്പുറം ടണല്‍ ബോറിംഗ് മെഷീനിന്റെ (ടിബിഎം) ആദ്യ പരീക്ഷണ സൈറ്റ് കൂടിയായിരുന്നു ജനാസു. ഡിസംബറില്‍ യാത്രയ്ക്ക് തയ്യാറാവുന്ന തുരങ്കത്തിന്റെ അവസാന അറ്റവും തുരക്കുന്ന ജോലി (ടണൽ ബ്രേക്​ത്രൂ) ടിബിഎം പൂര്‍ത്തിയാക്കിയപ്പോള്‍ അതിന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവും സാക്ഷിയായിരുന്നു. ശേഷം മേജര്‍ ബ്രേക് ത്രൂവെന്ന് പറഞ്ഞ് റെയിൽവേ മന്ത്രിയും എക്സ് പോസ്റ്റിലൂടെ ജനാസുവിന്റെ വിശേഷം പങ്കുവെച്ചു.

Content Highlights: India`s Longest Rail Tunnel Breakthrough

Continue reading