സിസ്‌റ്റെയ്ൻ ചാപ്പലിലെ രഹസ്യങ്ങൾ, പുതിയ പാപ്പയിലേക്കുള്ള വഴി; കോണ്‍ക്ലേവിലെ ഉത്തരം കാത്ത് ലോകം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിന്റെ വേദനയിലും ലോകം, പ്രത്യേകിച്ച് കത്തോലിക്ക സഭ, വലിയൊരു കാത്തിരിപ്പിലാണ്. പുതിയൊരു മാര്‍പാപ്പയ്ക്കായി. പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും നിയമാവലികളുടെയും ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് കത്തോലിക്ക സഭ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. വളരെ സങ്കീര്‍ണവും പ്രത്യേകതയുമുള്ളതാണ് ആ തിരഞ്ഞെടുപ്പ്. യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരില്‍ പ്രധാനിയായ പത്രോസ് ശ്ലീഹയെ ആണ് വിശ്വാസികള്‍ പ്രഥമ മാര്‍പാപ്പയായി കണക്കാക്കുന്നത്. വി. പത്രോസ് ആണ് കത്തോലിക്ക സഭയുടെ സ്ഥാപകന്‍ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കര്‍ദ്ദിനാള്‍ സംഘത്തില്‍ നിന്നൊരാള്‍ പത്രോസിന്റെ പിൻഗാമി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുമ്പോള്‍ കടമ്പകള്‍ ഏറെയാണ്.
Content Highlights: selection procedure of pope francis