പട്ടാള അട്ടിമറിയും ആഘോഷം; കുടുംബാധിപത്യം വലിച്ചെറിഞ്ഞ ഗാബോണിന്റെ ഗതി ഇനിയെന്ത്?

ഗാബോണില്‍ സൈനിക അട്ടിമറിയെ പിന്തുണച്ച് ജനങ്ങള്‍ തെരുവിലിറങ്ങി ആഘോഷം നടത്തുന്നു.ഫോട്ടോ:എ.എഫ്.പി
ഗാബോണില്‍ സൈനിക അട്ടിമറിയെ പിന്തുണച്ച് ജനങ്ങള്‍ തെരുവിലിറങ്ങി ആഘോഷം നടത്തുന്നു.ഫോട്ടോ:എ.എഫ്.പി

റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ടായിരുന്ന പോലെ ആഭ്യന്തര സംഘര്‍ഷമില്ല. വലിയ രാഷ്ട്രീയ പ്രക്ഷോഭവുമില്ല. പക്ഷെ, രാജ്യത്തെ കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ കാലങ്ങളായി ആഗ്രഹിച്ചിരുന്നു മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണിയന്‍ ജനങ്ങള്‍. ഇത്രകാലം മിണ്ടാതിരുന്നു. പ്രതിഷേധിച്ചാല്‍ മരണശിക്ഷയില്‍ കുറഞ്ഞൊന്നും ലഭിക്കില്ലെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നില്‍. 55 വര്‍ഷമായി നിലവിലെ പ്രസിഡന്റ് അലി ബോംഗോ ഒന്‍ഡിമ്പയുടെ കുടുംബം കൈവശം വെച്ചിരുന്ന ഗാബോണ്‍ ഭരണത്തിന് പട്ടാള അട്ടിമറിയിലൂടെ അവസാനമായപ്പോള്‍ തെരുവില്‍ ജനങ്ങള്‍ ആനന്ദനൃത്തമാടി. ജനങ്ങള്‍ പട്ടാള ഭരണത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇന്നാണ് ഞങ്ങളുടെ സ്വാതന്ത്രദിനമെന്ന് ഉറക്കെ പറഞ്ഞ് സൈനികര്‍ക്കൊപ്പം ഓരോ തെരുവിലും ദേശീയഗാനം ആലപിച്ച് സന്തോഷിച്ചു.

അലി ബോംഗോ ഒന്‍ഡിമ്പയേയും കുടുംബത്തേയും വീട്ടുതടങ്കിലാക്കിയായിരുന്നു പട്ടാള അട്ടിമറിയെങ്കിലും ഇതില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ട പ്രസിഡന്റിന് പട്ടാള അട്ടിമറിയില്‍ സന്തോഷിച്ച് തെരുവില്‍ നൃത്തമാടുന്ന ജനങ്ങളുടെ കാഴ്ചയാണ് കാണേണ്ടി വന്നത്. 2018-ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ചിട്ട് പോലും ഭരണ ചക്രം വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന അലി ബോംഗോയ്ക്ക് ഓര്‍ക്കാപ്പുറത്തുണ്ടായ തിരിച്ചടിയായി കഴിഞ്ഞ ദിവസത്തെ പട്ടാള അട്ടിമറി. അതും തിരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ.

Content Highlights: Gabon military coup and after 51 years bongo family regime

Continue reading