ഒളിജീവിതം, രഹസ്യബന്ധത്തില് കുട്ടികള്, നീണ്ട ജയില്വാസം; പുറത്തിറങ്ങുന്ന അസാഞ്ജ് ഇനി നിശബ്ദനാകുമോ?

ഏഴുവര്ഷത്തോളം നീണ്ട ഒളിജീവിതം, അഞ്ച് വര്ഷത്തെ ജയില്വാസം, 14 വര്ഷം നീണ്ട നിയമയുദ്ധം... സംഭവബഹുലമായ കാലഘട്ടം പിന്നിട്ട് വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാഞ്ജ് ഇനി സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക്. യു.എസിനെ ഭയന്ന് ഒളിജീവിതവും പിന്നീട് ബ്രിട്ടനിലെ ബെല്മാര്ഷ് അതിസുരക്ഷാ ജയിലിലെ കുടുസുമുറിയിലെ 1901 ദിവസത്തെ ഏകാന്തവാസവും അവസാനിപ്പിച്ച് ജൂലിയന് അസാഞ്ജ് ഒടുവില് പുറത്തിറങ്ങി. യു.എസുമായുണ്ടാക്കിയ കുറ്റസമ്മതക്കരാറിന്റെ അടിസ്ഥാനത്തിലാണ് അന്പത്തിരണ്ടുകാരനായ ജൂലിയന് അസാഞ്ജ് ജയില്മോചിതനായത്. ചാരവൃത്തി നടത്തിയെന്ന യു.എസിന്റെ കേസില് അഞ്ചുവര്ഷവും രണ്ടുമാസവുമായി ബ്രിട്ടനിലെ ബെല്മാര്ഷ് അതിസുരക്ഷാ ജയിലിലായിരുന്നു അദ്ദേഹം. യു.എസിന്റെ ഭൂപ്രദേശമായ നോര്ത്തേണ് മരിയാന ദ്വീപുകളിലെ സായ്പാന് ദ്വീപിലെ കോടതിയിലെത്തി തനിക്ക് മേല് ചുമത്തിയ കുറ്റമേറ്റു. പിന്നാലെ അസാഞ്ജിന്റെ കുറ്റസമ്മതം ഔദ്യോഗികമായി അംഗീകരിച്ച യു.എസ്. ജഡ്ജി അദ്ദേഹത്തെ ജന്മനാടായ ഓസ്ട്രേലിയയിലേക്ക് മടങ്ങാന് അനുവദിച്ചു.
യു.എസിലേക്കുപോകാന് അസാഞ്ജ് വിസമ്മതമറിയിച്ചതിനാലാണ് മരിയാന ദ്വീപുകളിലെ കോടതിയിലെത്തി കുറ്റസമ്മതം നടത്താന് അനുവദിച്ചത്. യു.എസിന്റെ ഭൂപ്രദേശമാണ് നോര്ത്തേണ് മരിയാന ദ്വീപുകള്. ഓസ്ട്രേലിയക്ക് അടുത്താണ് ഈ ദ്വീപുകള് എന്നതും ഇതിനുകാരണമാണ്. അസാഞ്ജിനെ കോടതിനടപടികളില് സഹായിക്കാന് ഓസ്ട്രേലിയന് നയതന്ത്രപ്രതിനിധിയും ഒപ്പമുണ്ടായിരുന്നു. നേരത്തെ അസാഞ്ജിന്റെ പേരിലുള്ള കുറ്റങ്ങള് പിന്വലിച്ച് മോചിപ്പിക്കണമെന്ന് ഓസ്ട്രേലിയന് പ്രധാനമന്ത്രി ആന്തണി ആല്ബനീസ് യു.എസ്. പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. അസാഞ്ജിനെ മോചിപ്പിച്ചതിനെ ഐക്യരാഷ്ട്രസഭ സ്വാഗതംചെയ്തു. എന്നാല്, നടപടി യു.എസ്. സായുധസേനാംഗങ്ങളുടെ സേവനത്തെയും ത്യാഗത്തെയും അനാദരിക്കലാണെന്നാണ് യു.എസ്. മുന് വൈസ് പ്രസിഡന്റ് മൈക്ക് പെന്സ് പറഞ്ഞത്. വിക്കിലീക്സ് സ്ഥാപകന് എന്നതിനപ്പുറം ആരായിരുന്നു ജൂലിയന് അസാഞ്ജ്? അദ്ദേഗത്തിന്റെ പ്രവര്ത്തികള് എങ്ങനെയാണ് അമേരിക്കയെ അസ്വസ്ഥമാക്കിയത്. നീണ്ട നിയമപോരാട്ടിനൊടുവില് ജയില് മോചിതനാകുമ്പോള് എന്താണ് അസാഞ്ജിന്റേയും വിക്കീലീക്സിന്റേയും ഭാവി?
Content Highlights: Wikileaks founder Julian Assange, extraordinary life