വെടിനിര്‍ത്തിയെങ്കിലും നെതന്യാഹു കണക്കുപറയേണ്ടി വരും; അന്താരാഷ്ട്ര കോടതികളിലെ കേസിന്റെ ഭാവിയെന്ത്?

ബെഞ്ചമിൻ നെതന്യാഹു | gettyimages
ബെഞ്ചമിൻ നെതന്യാഹു | gettyimages

ലോകത്തിന്റെ തീരാവേദനയായിരുന്ന ഗാസ സൈനികാക്രമണത്തില്‍നിന്ന് ഭാഗികമായെങ്കിലും മുക്തമായിരിക്കുകയാണ്. രണ്ട് വര്‍ഷത്തിലേറെയായി നിത്യേനയെന്നോണമുള്ള ബോംബുവര്‍ഷം അവസാനിച്ച് ഗാസയില്‍ ബാക്കിയുള്ള ജനങ്ങള്‍ സമാധാനത്തിന്റെ ആശ്വാസത്തിലേക്കിറങ്ങുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാനപദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രയേലും പലസ്തീന്‍ സംഘടനയായ ഹമാസും ധാരണയിലെത്തിതോടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗാസയുടെ വിലാപങ്ങള്‍ക്ക് അറുതി വന്നത്. പലസ്തീന്റെ വിമോചനം ഇപ്പോഴും അകലെയാണെങ്കിലും ഗാസയിലെ കൂട്ടക്കുരുതി അവസാനിച്ചത് ലോകത്തിന് ചെറിയ ആശ്വാസമൊന്നുമല്ല നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണങ്ങളുടെ ഒറ്റപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ പൂര്‍ണമായി യാഥാര്‍ഥ്യമാകുമെന്ന് തന്നെയാണ് ലോകത്തിന്റെ പ്രതീക്ഷ.

Content Highlights: futere of south africas icj genocide case against Israel

Continue reading