ഇടതു തിരിഞ്ഞ് ഫ്രാന്‍സ്; സമ്പന്നർക്ക് 90% നികുതിയോ, ഒളിമ്പിക്‌സിന് മുന്നേ പ്രശ്നപരിഹാര കസർത്ത്

ഇമ്മാനുവല്‍ മാക്രോണ്‍, പാരീസ് ഒളിമ്പിക്‌സിന്റെ പോസ്റ്റര്‍ | Photo : JULIEN DE ROSA / AFP
ഇമ്മാനുവല്‍ മാക്രോണ്‍, പാരീസ് ഒളിമ്പിക്‌സിന്റെ പോസ്റ്റര്‍ | Photo : JULIEN DE ROSA / AFP

പാരീസ് ഒളിമ്പിക്സ് പടിവാതിക്കല്‍നില്‍ക്കെ ഒരു കൈവിട്ട കളിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടക്കിയത്. കാലാവധി അവസാനിക്കുംമുമ്പേ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ മാക്രണിന്റെ തീരുമാനം പാളി. ദേശീയ അസംബ്ലിയിലെ 577 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മാക്രോണിന്റെ റെനൈസെന്‍സ് (Renaissance) പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം, മാരിന്‍ ലെ പെന്നും ജോര്‍ദാന്‍ ബാര്‍ഡെല്ലയും നേതൃത്വംകൊടുക്കുന്ന തീവ്രവലതുപക്ഷ-കുടിയേറ്റ വിരുദ്ധപാര്‍ട്ടിയായ നാഷണല്‍ റാലി വലിയ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. ജൂലായ് ഏഴിന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ പക്ഷേ കാര്യങ്ങള്‍ അനുകൂലമായി. നാഷണല്‍ റാലി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രവചനങ്ങള്‍ വന്നതോടെ ഇടതുപക്ഷവുമായി മാക്രോണിന്റെ മധ്യപക്ഷപാര്‍ട്ടി കൈകോര്‍ത്തു. ഇതോടെ രണ്ടാം ലോകയുദ്ധാനന്തര ഫ്രാന്‍സില്‍ ആദ്യമായി  അധികാരത്തിലേറുമെന്ന് പൊതുവേ പ്രവചിക്കപ്പെട്ട തീവ്രവലതുപക്ഷ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  

യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മരീന്‍ ലെ പെന്നിന്റെ തീവ്രവലുതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി വലിയ മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് മാക്രോണ്‍, പാര്‍ലമെന്റ് പരിച്ചുവിട്ട് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ്  പ്രഖ്യാപിച്ചത്. തീവ്രവലതുപക്ഷത്തെ പ്രതിരോധിക്കുക ലക്ഷ്യമിട്ടായിരുന്നു പ്രഖ്യാപനം. പാര്‍ലമെന്റിന് ഏതാണ്ട് മൂന്ന് വര്‍ഷം കാലാവധി ശേഷിക്കെ മാക്രോണ്‍ തിടുക്കത്തില്‍ നടത്തിയ നീക്കം നിശിതമായ വിമര്‍ശനത്തിന് കാരണമായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം അദ്ദേഹത്തിന്റെ തീരുമാനം വിമര്‍ശിക്കപ്പെട്ടു. മാക്രോണിന്റെ ആ തീരുമാനം ഗുണംചെയ്തോ? തിരഞ്ഞെടുപ്പില്‍ ആരാണ് നേട്ടമുണ്ടാക്കിയത്? എന്താണ് ഫ്രാന്‍സിന്റെ ഭാവി? 

Content Highlights: Emmanuel Macron, French legislative election 2024, France elections, National Rally

Continue reading