നടുക്കടലിൽ 95 ദിവസം, കഴിച്ചത് പാറ്റയേയും പക്ഷിയേയും; സിനിമയെ തോൽപിക്കുന്ന അതിജീവനം

കഴിഞ്ഞ ദിവസങ്ങളിലൊന്നും അയാളെ കടൽ കനിഞ്ഞിരുന്നില്ല. എന്നും വെറുംകയ്യോടെ മടങ്ങേണ്ട ഗതികേടാണെങ്കിലും കുടുംബത്തെയോർത്ത് ആ ദിവസവും സാന്തിയാഗോ കടലിലേക്കിറങ്ങി. ഒരു ചെറുമീനെങ്കിലും കിട്ടിയിട്ട് ദിവസങ്ങളായി. എന്നാലും പ്രതീക്ഷയോടെ അദ്ദേഹം വഞ്ചി തുഴഞ്ഞു. ആ ദിവസം ഭാഗ്യത്തിന് അദ്ദേഹത്തിന്റെ ചൂണ്ടിയിലൊരു മീൻ കൊത്തി. അതും 300 അടി താഴ്ചയിൽനിന്ന്. ചൂണ്ട വലിക്കാൻ നോക്കിയപ്പോൾ ചൂണ്ടയും വലിച്ച് മീൻ മുന്നോട്ട് കുതിച്ചു. മൂന്ന് ദിവസത്തിന് ശേഷം മീൻ പൊങ്ങിവന്നത് കണ്ട സാന്തിയാഗോ അന്തംവിട്ട് നിന്നുപോയി. ആ വള്ളത്തേക്കാൾ വലിയ മീൻ. അതിശക്തമായ പോരാട്ടത്തിനൊടുവിൽ അയാൾ ആ മീനിനെ കീഴ്‌പ്പെടുത്തി. ദിവസങ്ങൾ നീണ്ട കടൽയാത്രയ്ക്ക് ശേഷം അവശനായി തിരികെയെത്തുന്ന സാന്തിയാഗോയെ കാത്ത് ആ ഗ്രാമം മുഴുവൻ ആ കടൽത്തീരത്തുണ്ടായിരുന്നു.
Content Highlights: Fisherman found alive after drifting over 90 days at sea