വലതു ചേർന്ന് പോർച്ചുഗലും; യൂറോപ്പിൽ ഇടതിന്റെ ഭാവിയെന്ത്?

ആൻഡ്ര്യൂ വെൻഡ്യൂര | ഫോട്ടോ: Getty Images
ആൻഡ്ര്യൂ വെൻഡ്യൂര | ഫോട്ടോ: Getty Images

യൂറോപ്പിലുടനീളം വലതുപക്ഷ രാഷ്ട്രീയത്തിന്റെ കാറ്റടിച്ചു തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. ദേശീയതയും കുടിയേറ്റവും മുതൽ കാലാവസ്ഥാനയങ്ങൾ വരെയുള്ള ഘടകങ്ങളെ ഈ രാഷ്ട്രീയവ്യതിയാനം സ്വാധീനിക്കുകയും ചെയ്യും. ഒരുകാലത്ത് സോഷ്യലിസത്തിന്റെ പതാകാവാഹകരായിരുന്ന സ്‌കാൻഡിനേവിയൻ രാജ്യങ്ങളുടെ തലപ്പത്ത് പോലും വലതുകക്ഷികൾ ഇടംപിടിച്ചു കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ നാളുകളായി തീവ്രവലതുപക്ഷത്തേക്ക് യൂറോപ്യൻ രാഷ്ട്രങ്ങൾ ചായുന്നു എന്നതാണ് ചർച്ചയാവുന്നത്. ഇറ്റലി, ഫ്രാൻസ്, ജർമനി, ഗ്രീസ്, സ്വീഡൻ, ഹംഗറി, പോളണ്ട് തുടങ്ങി യൂറോപ്പിലെ അധീശശക്തികളെല്ലാം തീവ്രവലതുപാർട്ടികളുടെ ഭരണത്തിലാണ്.

ലിബറൽ- സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് യഥാസ്ഥിതിക മൂല്യങ്ങളുൾക്കൊള്ളുന്ന തീവ്രവലതുപക്ഷങ്ങളിലേക്കുള്ള വ്യതിയാനം നല്ലൊരു വിഭാഗവും ആശങ്കയോടെയാണ് നോക്കിക്കാണുന്നതും. യൂറോപ്പിലാകമാനം 20 ശതമാനത്തോളം വോട്ടുവിഹിതം നേടാൻ തീവ്രവലതിനായിട്ടുണ്ട്. പേരിനു പോലുമൊരും സീറ്റില്ലാത്തിടത്തുനിന്ന് ഇരുപതുശതമാനത്തിലേക്കുള്ള ഈ വളർച്ച നിസ്സാരമായി കാണാനാകില്ല. മാത്രമല്ല അടുത്തവർഷത്തോടെ തീവ്രവലതുകക്ഷികൾ 25 ശതമാനത്തോളം വോട്ടുവിഹിതം നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.തീവ്രവലതുവിഭാഗങ്ങൾ യൂറോപ്പിൽ ആർജിക്കുന്ന വളർച്ചയ്ക്കുളള ഏറ്റവും പുതിയ ഉദാഹരണമാണ് അടുത്തിടെ പോർച്ചുഗലിൽ നടന്ന തിരഞ്ഞെടുപ്പ്.
 

Content Highlights: europe's shift towards far right on the light of portugal election and the rise of chega

Continue reading