എപ്സ്റ്റീന്‍ ദ്വീപിലെ കാമനരകം; വിവാദ കേസിന് വീണ്ടും തീപിടിക്കുമ്പോള്‍ ട്രംപിന്റെ ചൂതാട്ടം

എപ്സ്റ്റീന് കേസിന് വീണ്ടും തീപിടിച്ചിരിക്കുകയാണ്. ആ ചൂടില്‍ നിന്നും പുകയില്‍ നിന്നും രക്ഷപ്പെടാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എപ്സ്റ്റീന്‍ കേസ് വിവാദം ശുദ്ധതട്ടിപ്പാണെന്നും അതിന്റെ പിന്നാലെ നടന്നു സമയം കളയരുതെന്നും പറഞ്ഞ് സ്വന്തം അനുയായികളെപ്പോലും വെറുപ്പിച്ച പ്രസിഡന്റിന് പണി കിട്ടിയത് കഴിഞ്ഞ ദിവസം വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട ഒരു പിറന്നാളാശംസയാണ്. 2003-ല്‍ ജെഫ്രി എപ്സ്റ്റീന് അമ്പതാം പിറന്നാളാശംസ അര്‍പ്പിച്ചുകൊണ്ട് ട്രംപ് അയച്ചതെന്നു ആരോപിക്കപ്പെടുന്ന കുറിപ്പ്. ഒരു നഗ്നവനിതയുടെ രേഖാചിത്രത്തിനുള്ളില്‍ ആശംസ ടൈപ്പ് ചെയ്തിരിക്കുന്നു. 'ഹാപ്പി ബെര്‍ത്‌ഡേ! ഓരോ ദിവസവും വിസ്മയകരമായ ഓരോ രഹസ്യമായിരിക്കട്ടെ!'.
Content Highlights: Donald Trump faces renewed scrutiny in the Jeffrey Epstein case