ആര് കാക്കും ഇന്ദ്രപ്രസ്ഥത്തിന്റെ ശ്വാസകോശം? എന്താണ് ഗ്യാസ് ചേംബറിൽ നിന്നുള്ള മോചനമാർഗം?

വര്‍ഷാവര്‍ഷം മലിനീകരണത്തിന്റേയും പുകമഞ്ഞിന്റേയും പേരിലെത്തുന്ന നിര്‍ഭാഗ്യത്തെ പഴിക്കുകയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ജനങ്ങള്‍. ശൈത്യകാലം അടുക്കും തോറും ഡല്‍ഹിയിലെ വായു മലിനീകരണ തോതും കൂടിക്കൊണ്ടിരിക്കുന്നു. പ്രധാനപ്പെട്ട ജംങ്ഷനുകളിലും റോഡുകളിലുമെല്ലാം സ്ഥാപിച്ചിരിക്കുന്ന വായുഗുണനിലവാര സൂചികകള്‍ അപകടകരമായ തോതിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഞങ്ങള്‍ ഇനി എന്ത് ചെയ്യണമെന്ന് ചോദിക്കുകയാണ് തലസ്ഥാനവാസികള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയും വാഹന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും മലിനീകരണത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ തേടി പരക്കം പായുകയാണ് അധികൃതര്‍. മാറ്റമില്ലാതെ തുടരുന്ന വിധിയെ പഴിച്ച് ജനങ്ങളും. ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് സുപ്രീം കോടതി പോലും ചോദിച്ചിരിക്കുന്നു. ഡല്‍ഹിയിലെ വായുമലിനീകരണം ഇത്രകണ്ട് വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നത് എന്താണ്? മലിനീകരണ ഫലപ്രദമായി നേരിടാന്‍ വഴികള്‍ എന്തെങ്കിലും ഉണ്ടോ? എന്തൊക്കെയാണ് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍?
പുക, മലിനീകരണം.. തലസ്ഥാനത്തിന് ശ്വാസം മുട്ടുന്നു
Content Highlights: delhi air pollution reasons and solutions