സെയ്ൻബാരി മുതൽ നന്ദിഗ്രാം വരെ; ബംഗാളിൽ കമ്മ്യൂണിസ്റ്റ് സാമ്രാജ്യം ഇല്ലാതാക്കിയ ‘സെൽ ഭരണം’

ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ നിർണായക സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലാണ് നിൽക്കുന്നത്. കേരളം കൂടി നഷ്ടമായതോടെ അഞ്ചു പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ ഒരു തുണ്ടുഭൂമിപോലും ഇടതുപക്ഷ ഭരണത്തിൻ കീഴിലില്ലാതായി. പശ്ചിമ ബംഗാൾ, ത്രിപുര, കേരളം എന്നിവിടങ്ങളിലായിരുന്നു ഇടതുപക്ഷത്തിന് ശക്തമായ ഭരണ അടിത്തറയുണ്ടായിരുന്നത്. ഈ മൂന്ന് പ്രധാന കോട്ടകൾക്ക് പുറമെ, നിയമസഭകളിലും പാർലമെന്റിലും പ്രതിപ്രതിനിധികളെ എത്തിക്കാൻ തക്കവണ്ണം കർഷക-തൊഴിലാളി മേഖലകളിൽ ഇടതുപക്ഷത്തിന് ശക്തമായ പോക്കറ്റുകൾ ഉണ്ടായിരുന്നത് ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളായിരുന്നു.
ബംഗാളിനു പിന്നാലെ ത്രിപുരയിലും ഒടുവിൽ കേരളത്തിലും നേരിട്ട പരാജയങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തിയെയും നിലനിൽപ്പിനെയും തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പതനം പെട്ടെന്നുണ്ടായ ഒന്നല്ല, മറിച്ച് ദീർഘനാളത്തെ രാഷ്ട്രീയ അലംഭാവത്തിന്റെയും ജനങ്ങളിൽനിന്നുള്ള അകൽച്ചയുടെയും ഫലമാണ്.
Content Highlights: Comprehensive analysis of the Left's loss of power across key strongholds like West Bengal, Tripura, and Kerala by 2026., Examination of internal party issues, including bureaucratic governance and the failure to adapt to modern socio-economic realities., Impact of shifting voter bases and the rise of right-wing and regional political alternatives., Critical evaluation of the Left's struggle to balance traditional Marxist ideology with contemporary Indian identity politics., Future outlook on the necessity of organizational reform and youth leadership for any potential revival.